സനുജ സോമനാഥ്

Sanuja Somanath

പാലക്കട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിനിയാണ് സനൂജ സോമനാഥ്. വാണിയംകുളം ടി ആർ കെ  സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  അതിനുശേഷം ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎ പൂർത്തിയാക്കി. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സനുജ അഭിനയരംഗത്തേയ്ക്കെത്തുന്നത്.. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത മഞ്ഞൾപ്രസാദം സീരിയലിലെ ദക്ഷകി എന്ന സനൂജയുടെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയ ഒന്നായിരുന്നു.

2018 -ൽ ഇര എന്ന ചിത്രത്തിൽ ഒരു വേഷം അഭിനയിച്ചുകൊണ്ട് സനൂജ സിനിമാഭിനയരംഗത്തേയ്ക്ക് ചുവടു വെച്ചു. തുടർന്ന് കോൾഡ് കേസ്പാപ്പൻ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. Ungalae Podanum Sir എന്ന ഒരു തമിഴ് ചിത്രത്തിലും സനൂജ സോമനാഥ് അഭിനയിച്ചിട്ടുണ്ട്.

സനുജ സോമനാഥ് - Facebook