സംവൃത സുനിൽ

Samvrutha Sunil
Samvrutha Sunil
Date of Birth: 
വെള്ളി, 31/10/1986

അഭിനേത്രി. 1986 ഒക്ടോബർ 31 നു കണ്ണൂർ ജില്ലയിൽ ജനനം.

കണ്ണൂർ സെന്റ് തെരേസാസ് എ ഐ ജി എച്ച് എസ് സ്ക്കൂളിൽ പഠനം. 2004 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് വരുന്നത്. തുടർന്ന് നേരറിയാൻ സിബി ഐ, ചന്ദ്രോത്സവം, അച്ഛനുറങ്ങാത്ത വീട്, നോട്ടം എന്നിങ്ങനെ ഒരുപിടീ സിനിമകൾ.

ഒരു തമിഴ് ചിത്രത്തിലും ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.

2008, 2010, 2011 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, 2007ലെ വനിത ഫിലിം അവാർഡ്, 2008ലെ ജയ് ഹിന്ദ് ടിവി അവാർഡ്, 2010 ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടൂണ്ട്.

2004 മുതൽ 2012 വരെ മുപ്പതിലേറെ മലയാള സിനിമയിൽ അഭിനയിച്ചു.