സാലിഹ് ഹംസ

Salih Hamsa

മലയാള ചലച്ചിത്ര, സീരിയൽ നടൻ. 1974 സെപ്റ്റംബർ 28 ആം തിയതി മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ കല്ലട ഹംസയുടെയും വലിയകത്ത് ജമീലയുടെയും മകനായി ജനിച്ചു.

നിലമ്പൂരിലെ മാനവേദൻ ഹൈസ്ക്കൂളിലായിരുന്നു സാലിഹ് ഹംസയുടെ പ്രാഥമിക വിദ്യാഭ്യാസം. മമ്പാട് എം ഇ എസ് കോളേജ്, നിലമ്പൂർ ക്ലാസിക്ക് കോളേജ്, തിരുവനന്തപുരം താണ്ടം മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ശിവൻസ് സ്റ്റുഡിയൊ എന്നിവിടങ്ങളിലായിരുന്നു തുടർ പഠനം. 

2000- ത്തിലാണ് സീരിയൽ, സിനിമാ മേഖലകളിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സംവിധായകൻ ശിവനും അദ്ദേഹത്തിന്റെ മക്കളായ  സംഗീത് ശിവനും, സന്തോഷ് ശിവനുമാണ് അദ്ദേഹത്തിന്റെ സിനിമയിലെ ഗുരുക്കന്മാർ. 2000 ത്തിൽ ഏഷ്യാനെറ്റിനുവേണ്ടി സംഗീത് ശിവൻ സംവിധാനം ചെയ്ത ടെലിഫിലിം കൈനീട്ടം- ത്തിന്റെ സഹ സംവിധായകനായിട്ടാണ് സാലിഹ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം 2001 ൽ  ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത വക്കാലത്ത് നാരായണൻകുട്ടി യിൽ ജയറാമിന്റെ ഓഫീസ് സ്റ്റാഫായി അഭിനയിച്ചുകൊണ്ട് തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടു.. തുടർന്ന് മേഘ സന്ദേശം, പൗരൻ, കൊച്ചാൾ.. എന്നീ സിനിമകളിലും അഭിനയിച്ചു.  ദൈവനാമത്തിൽ എന്ന സിനിമയിലെ ഒരു മൗലവി കഥാപാത്രത്തിന് ശബ്ദം കൊടത്തിട്ടുണ്ട്. ഏതാനും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. All Kerala Cinema Artistes Association, Thiruvananthapuram മെമ്പർ ആയിരുന്നു സാലിഹ് ഹംസ.

സാലിഹ് ഹംസ നല്ലൊരു എഴുത്തുകാരൻ കൂടിയാണ്.  2005 മുതൽ ഏറനാടൻ എന്ന പേരിൽ മലയാളം ബ്ലോഗിൽ ധാരാളം കഥകളും അനുഭവങ്ങളും എഴുതിയിരുന്നു. അതിൽ നിന്നും തിരഞ്ഞെടുത്തവ മൂന്നു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. ഏറനാടൻ ചരിത്രങ്ങൾ, ഒരു സിനിമാ ഡയറിക്കുറിപ്പ്, ഏറനാട്ടിൻ പുറത്തെ വിശേഷങ്ങൾ എന്നിവയാണ് ആ പുസ്തകങ്ങൾ. അബുദാബി കേരള സോഷ്യൽ സെന്റർ, മലയാളി സമാജം എന്നിവരുടെ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഗൾഫിലെ ഏതാനും ഷോർട്ട് ഫിലിംസിലും ടെലി ഫിലിംസിലും അഭിനയിക്കുകയും കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.

 പ്രശസ്ത നടൻ റഹ്മാന്റെ കുടുംബ സുഹൃത്തും നാട്ടുകാരനുമായ സാലിഹ് ഹംസ അദ്ദേഹം എഴുതിയ തിരക്കഥ സിനിമയാക്കാനുള്ള ശ്രമത്തിലാണ്.  സാലിഹിന് ഒരു മകളുണ്ട് പേര് ഹാഷിന.

അവാർഡുകൾ-

മികച്ച ചെറുകഥ പുരസ്കാരം – ഖത്തർ മാധ്യമം ക്ലബ് (2003),

ചെറുകഥ ഒന്നാം സ്ഥാനം – കേരള  സോഷ്യൽ സെന്റർ അബുദാബി (2008).

ചെറുകഥ ഇംഗ്ലീഷ് ഒന്നാം സ്ഥാനം  കേരള സോഷ്യൽ സെന്റർ അബുദാബി (2009).

വിലാസം-

Salih Kallada,Villa No.A16, Puzhayoram, Island Homes, Pathippara, Nallamthanny P.O, Nilambur RS, Malappuram Dt. Pin: 679330.

Mobile / WhatsApp: 9072496149

Email ID: salihhamza289@gmail.com

Facebook link: https://www.facebook.com/salih.hamza.nbr

YouTube link: http://www.youtube.com/user/SalihKallada/videos

Instagram: salih.hamza289

Web Address: http://eranadanpeople.blogspot.com http://mycinemadiary.blogspot.co