സഖി തോമസ്

Sakhi Thomas/Sakhi Els
SakhiThomas
സഖി എൽസ്
സഖി എൽസ തോമസ്
എഴുതിയ ഗാനങ്ങൾ: 1

ഫാഷൻ ഡിസൈനർ

തിരുവനന്തപുരം സ്വദേശി.

തിരുവനന്തപുരം എംജി കോളേജിൽ നിന്നും കോമേഴ്സിൽ ബിരുദം നേടിയ ശേഷം ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ പഠിച്ചു. അതിനു ശേഷം അരവിന്ദ് മിൽസിന്റെ ഡിസൈൻ മാനേജരായി മൂന്നര വർഷത്തോളം അഹമ്മദാബാദിലും ഡൽഹിയിലുമായി  പ്രവർത്തിച്ചിട്ടുണ്ട്.

പിന്നീട് നാട്ടിലെത്തിയ ഇവർ ടിവിയിലെ റിയാലിറ്റി ഷോകളിൽ വസ്ത്രാലങ്കാരം നിർവഹിച്ചു പോരവെയാണ് ശ്യാമപ്രസാദിന്റെ ഓഫ് സീസണി(കേരള കഫെ)ലൂടെ സിനമാരംഗത്തെത്തുന്നത്. ഇലക്ട്ര, ഒരുനാൾ വരും, വയലിൻ, സെക്കന്റ് ഷോ, തത്സമയം ഒരു പെൺകുട്ടി, അരികെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.