രുഹാനി ശർമ്മ

Ruhani Sarma

സുഭാഷ് ശർമ്മയുടെയും പ്രാണേശ്വരി ശർമ്മയുടെയും മകളായി ഹിമാചൽ പ്രദേശിൽ ജനിച്ചു. പബ്ലിക് അഡ്മിനിസ്റ്റ്രേഷനിൽ ബിരുദംനേടിയിട്ടുള്ള രുഹാനി ശർമ്മ മ്യൂസിക് വീഡിയോകളിലൂടെയാണ് കലാരംഗത്ത് അരങ്ങേറുന്നത്. 2013 -ൽ പഞ്ചാബി മ്യൂസിക് വീഡിയോസായ Classroom, Kudi Tu Pataka എന്നിവയിലൂടെയാണ് തുടക്കം. 2017 -ൽ  Kadaisi Bench Karth എന്ന തമിഴ് സിനിമയിലൂടെ രുഹാനി സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. 2018 -ൽ Chi La Sow എന്ന ചിത്രത്തിലൂടെ തെലുങ്കു സിനിമയിലും തുടക്കം കുറിച്ചു.

2019 -ൽ കമല എന്ന ചിത്രത്തിലെ നായികയായി രുഹാനി മലയാള സിനിമയിലും അഭിനയിച്ചു. 2022 Hit the first case എന്ന ഹിന്ദി ചിത്രത്തിലും രുഹാനി അഭിനയിച്ചു. സിനിമകൾ കൂടാതെ ചില വെബ്ബ് സീരീസുകളിലും രുഹാനി ശർമ്മ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവമാണ്.