രഞ്ജൻ പ്രമോദ്
ചലച്ചിത്ര സംവിധായകൻ, തിരക്കഥാ കൃത്ത്. 2001 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവം എന്ന സുരേഷ്ഗോപി ചിത്രത്തിന് കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് രഞ്ജൻ പ്രമോദ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് 2002 ൽ രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം മീശ മാധവൻ വലിയ വിജയം നേടി. അതിനുശേഷം മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ.. എന്നിവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥയിൽ വലിയ വിജയം കൈവരിച്ച ചിത്രങ്ങളാണ്.
രഞ്ജൻ പ്രമോദ് 2006 ൽ മോഹൻലാലിനെ നായകനാക്കി ഫോട്ടോഗ്രാഫർ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ഫോട്ടോഗ്രാഫറുടെ തിരക്കഥയും അദ്ദേഹമായിരുന്നു. തുടർന്ന് റോസ് ഗിറ്റാറിനാൽ, എന്നും എപ്പോഴും, രക്ഷാധികാരി ബൈജു എന്നീ ചിത്രങ്ങൾക്ക് തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. 2017 ലെ മികച്ച കലാമേന്മയുള്ള ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രക്ഷാധികാരി ബൈജു സ്വന്തമാക്കി. റോസ് ഗിറ്റാറിനാൽ എന്ന സിനിമയിൽ ഗാനരചന നടത്തുകയും ഒരു ഗാനം ആലപിയ്ക്കുകയും ചെയ്ത രഞ്ജൻ പ്രമോദ് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിനുവേണ്ടി എഡിറ്റിംങ്ങും ചെയ്തിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഒ ബേബി | രഞ്ജൻ പ്രമോദ് | 2023 |
ഫോട്ടോഗ്രാഫർ | രഞ്ജൻ പ്രമോദ് | 2006 |
രക്ഷാധികാരി ബൈജു(ഒപ്പ്) | രഞ്ജൻ പ്രമോദ് | 2017 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഒ ബേബി | രഞ്ജൻ പ്രമോദ് | 2023 |
നരൻ | ജോഷി | 2005 |
ഫോട്ടോഗ്രാഫർ | രഞ്ജൻ പ്രമോദ് | 2006 |
മനസ്സിനക്കരെ | സത്യൻ അന്തിക്കാട് | 2003 |
മീശമാധവൻ | ലാൽ ജോസ് | 2002 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് | 2005 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
ഒ ബേബി | രഞ്ജൻ പ്രമോദ് | 2023 |
നരൻ | ജോഷി | 2005 |
ഫോട്ടോഗ്രാഫർ | രഞ്ജൻ പ്രമോദ് | 2006 |
മനസ്സിനക്കരെ | സത്യൻ അന്തിക്കാട് | 2003 |
മീശമാധവൻ | ലാൽ ജോസ് | 2002 |
രക്ഷാധികാരി ബൈജു(ഒപ്പ്) | രഞ്ജൻ പ്രമോദ് | 2017 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അച്ചുവിന്റെ അമ്മ | സത്യൻ അന്തിക്കാട് | 2005 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
ഒ ബേബി | രഞ്ജൻ പ്രമോദ് | 2023 |
നരൻ | ജോഷി | 2005 |
ഫോട്ടോഗ്രാഫർ | രഞ്ജൻ പ്രമോദ് | 2006 |
മനസ്സിനക്കരെ | സത്യൻ അന്തിക്കാട് | 2003 |
മീശമാധവൻ | ലാൽ ജോസ് | 2002 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
മൂങ്ങ മരത്തിലിരിക്കും | റോസ് ഗിറ്റാറിനാൽ | ഷഹബാസ് അമൻ | ഷഹബാസ് അമൻ | 2013 |
ഗാനരചന
രഞ്ജൻ പ്രമോദ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
എല്ലാത്തിനും അതിന്റെ (ദാസാ ) | ഒ ബേബി | വരുൺ കൃഷ്ണ, പ്രണവ് ദാസ് | ജാസി ഗിഫ്റ്റ് | 2023 | |
മഞ്ഞും നിലാവും കുളിരും അവളും | റോസ് ഗിറ്റാറിനാൽ | ഷഹബാസ് അമൻ | ആൽഫ്രഡ് എബി ഐസക് | 2013 |
Edit History of രഞ്ജൻ പ്രമോദ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 Jul 2023 - 14:37 | shyamapradeep | |
26 Feb 2022 - 15:04 | Achinthya | |
19 Feb 2022 - 19:36 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
28 Dec 2020 - 11:38 | Santhoshkumar K | |
23 Dec 2020 - 12:10 | Santhoshkumar K | |
17 Nov 2020 - 12:02 | Santhoshkumar K | |
17 Nov 2020 - 12:00 | Santhoshkumar K | |
17 Nov 2020 - 11:57 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
17 Mar 2015 - 12:08 | Neeli | added profile photo |
- 1 of 2
- അടുത്തതു് ›