Ramith

എന്റെ പ്രിയഗാനങ്ങൾ

  • പ്രണയിക്കുകയായിരുന്നൂ നാം

    പ്രണയിക്കുകയായിരുന്നു നാം
    ഓരോരോ ജന്മങ്ങളില്‍
    പ്രണയിക്കയാണ് നമ്മള്‍
    ഇനിയും പിറക്കാത്ത ജന്മങ്ങളില്‍ (പ്രണയിക്കുക...)
     

    ഈ ബന്ധം എന്നും അനശ്വരമല്ലയോ
    അകലുകയില്ലിനി നമ്മള്‍ (2)
    പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
    ഇണ പിരിയാതെ അലഞ്ഞു
    തമ്മില്‍ വേര്‍പിരിയാതെ അലഞ്ഞു
    നമ്മള്‍ വേര്‍പിരിയാതെ അലഞ്ഞു  (പ്രണയിക്കുക...)

    ഏത് വിഷാദം മഞ്ഞായ്‌ മൂടുന്നു
    കാതരം ഒരു കാറ്റായ് ഞാനില്ലേ (2)
    ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍
    നിനക്കായ് തീര്‍ക്കാം മഞ്ചം
    എന്നും നിനക്കായ് തീര്‍ക്കാം മലര്‍ മഞ്ചം
    നമ്മള്‍ നമുക്കായ് തീര്‍ക്കും മണി മഞ്ചം  (പ്രണയിക്കുക...)

     

    ഇനി നമ്മൾ പിരിയുവതെങ്ങനെയോ എങ്ങനെയോ ....(2)

    ------------------------------------------------------------------------------------------

  • മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ നിന്റെ

    മനം മാത്രം വാഴ്കരുതെന്നൊമനേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ

    നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ

    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ

    കങ്കണമുടഞ്ഞാലെന്തോമനേ നിന്റെ

    കൊഞ്ചലിൻ വള കിലുക്കം പോരുമേ
    കുണുങ്ങുന്ന കൊലുസെന്തിനോമനേ

    നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ
    കങ്കണമുടഞ്ഞാലെന്തോമനേ

    നിന്റെ കൊഞ്ചലിൻ വള കിലുക്കം പോരുമേ
    കുണുങ്ങുന്ന കൊലുസെന്തിനോമനേ

    നിന്റെ പരിഭവക്കിണുക്കങ്ങൾ പോരുമേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനെ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ

    കനകത്തിൻ ഭാരമെന്തിനോമനേ

    എന്റെ പ്രണയം നിന്നാഭരണമല്ലയോ
    നിലക്കാത്ത ധനമെന്തിനോമനേ

    നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ
    കനകത്തിൻ ഭാരമെന്തിനോമനേ

    എന്റെ പ്രണയം നിന്നാഭരണമല്ലയോ
    നിലക്കാത്ത ധനമെന്തിനോമനേ

    നിന്റെ മടിയിലെൻ കണ്മണികൾ ഇല്ലയോ

    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ

    നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ
    മുഖ മൊട്ടു തളര്‍ന്നാലെന്തോമനേ

    നിന്റെ മനം മാത്രം വാഴ്കരുതെന്നൊമനേ
    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ

    നിന്റെ ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ

  • താരാപഥം ചേതോഹരം

    താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
    നവമേഘമേ കുളിർകൊണ്ടു വാ......
    ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
    (താരാപഥം ചേതോഹരം....)

    സുഖദമീ നാളിൽ ലലല ലലലാ....

    പ്രണയശലഭങ്ങൾ ലലല ലലലാ....
    അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്...)

    സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
    മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
    (താരാപഥം ചേതോഹരം....)

    സഫലമീ നേരം ലലല ലലലാ....
    ഹൃദയവീണകളിൽ ലലല ലലലാ....
    ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
    വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
    വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
    (താരാപഥം ചേതോഹരം....)

  • മിഴിയിണ ഞാൻ അടക്കുമ്പോൾ

    ആ..ആ..ആ..ആ
    മിഴിയിണ ഞാൻ അടക്കുമ്പോൾ
    കനവുകളിൽ നീ മാത്രം
    മിഴിയിണ ഞാൻ തുറന്നാലും
    നിനവുകളിൽ നീ മാത്രം

    നിനവുകൾ തൻ നീലക്കടൽ
    തിരകളിൽ നിൻ മുഖം മാത്രം
    കടലലയിൽ വെളുത്ത വാവിൽ
    പൂന്തിങ്കൾ പോലെ (നിനവുകൾ..) (മിഴിയിണ..)

    കല്പന തൻ ആരാമത്തിൽ പ്രേമവാഹിനി ഒഴുകുമ്പോൾ
    കല്പടവിൽ പൊൻ കുടമായ് വന്നു നിന്നോളേ
    നിന്റെ മലർമിഴിയിൽ തെളിയുന്ന കവിതകൾ ഞാൻ വായിച്ചപ്പോൾ
    കവിതകളിൽ കണ്ടതെല്ലാം എന്റെ പേർ മാത്രം
    മിഴിയിണ ഞാൻ അടക്കുമ്പോൾ
    കനവുകളിൽ ഞാൻ മാത്രം
    മിഴിയിണ ഞാൻ തുറന്നാലും
    നിനവുകളിൽ നീ മാത്രം

    മണിയറയിൽ ആദ്യരാവിൽ വികൃതികൾ നീ കാണിച്ചെന്റെ
    കരിവളകൾ പൊട്ടിപ്പോയ മുഹൂർത്തം തൊട്ടേ
    കരളറ തൻ ചുമരിങ്കൽ പലവർണ്ണ ചായത്തിങ്കൽ
    എഴുതിയതാം ചിത്രങ്ങളിൽ നിൻ മുഖം മാത്രം

    മിഴിയിണ ഞാൻ അടക്കുമ്പോൾ
    കനവുകളിൽ നീ മാത്രം
    മിഴിയിണ ഞാൻ തുറന്നാലും
    നിനവുകളിൽ നീ മാത്രം

    ഉം..ഉം..ഉം...ഉം..

  • ശരണമയ്യപ്പാ സ്വാമി

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ

    മണ്ഡലം നൊയമ്പു നോറ്റു - അക്ഷരലക്ഷം
    മന്ത്രങ്ങള്‍ ഉരുക്കഴിച്ചൂ
    പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി
    പൊന്നമ്പലമല ചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമിയേ ശരണം

    പമ്പയില്‍ കുളിച്ചു തോര്‍ത്തി ഉള്ളിലുറങ്ങും
    അമ്പലക്കിളിയെ ഉണര്‍ത്തി
    പൊള്ളയായോരുടുക്കുമായ് പേട്ടതുള്ളി പാട്ടുപാടി
    പതിനെട്ടാം പടിചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമിയേ ശരണം

    ശ്രീകോവില്‍ തിരുനടയിങ്കല്‍
    കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍
    പത്മരാഗപ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും
    കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നൂ ഞങ്ങള്‍
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
    ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമിയേ ശരണം
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമി ശരണം അയ്യപ്പ ശരണം
    സ്വാമിയേ ശരണം..

    സ്വാമിയേ ശരണമയ്യപ്പോ -
    ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ
    ശരണമയ്യപ്പോ

  • ശബരിമലയിൽ തങ്കസൂര്യോദയം

    ശബരിമലയിൽ തങ്കസൂര്യോദയം
    ഈ സംക്രമപ്പുലരിയിൽ അഭിഷേകം
    ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ
    വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി (ശബരി..)

    രത്നം ചാർത്തിയ നിൻ തിരുമാറിൽ
    ദശപുഷ്പങ്ങണിയും നിൻ തിരുമുടിയിൽ
    അയ്യപ്പതൃപ്പാദ പത്മങ്ങളിൽ ഈ
    നെയ്യഭിഷേകമൊരു പുണ്യദർശനം
    ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ കാരുണ്യാമൃത തീർഥംചൊരിയണമയ്യപ്പാ
    അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
    ശബരിമലയിൽ തങ്കസൂര്യോദയം

    മല്ലികപ്പൂമ്പനിനീരഭിഷേകം ഭക്ത
    മാനസപ്പൂന്തേനുറവാലഭിഷേകം
    നിറച്ച പഞ്ചാമൃതത്താലഭിഷേകം അതിൽ
    നിത്യ ശോഭയണിയുന്നു നിൻ ദേഹം
    ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ
    കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
    അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
    ശബരിമലയിൽ തങ്കസൂര്യോദയം

    നെഞ്ചിലെ വെളിച്ചത്തിൻ കതിരെടുത്ത് അതിൽ
    നിൻ പ്രസാദം ചാലിച്ച് നെറ്റിയിലിട്ട്
    വെളുത്ത ഭസ്മത്തിനാലഭിഷേകം ശുദ്ധ
    കളഭ ചന്ദനങ്ങളാലഭിഷേകം
    ഈരേഴുലകിന്നുമധിപതിയാമെന്നയ്യപ്പാ എന്നിൽ
    കാരുണ്യാമൃത തീർഥം ചൊരിയണമയ്യപ്പാ
    അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ

    ശബരിമലയിൽ തങ്കസൂര്യോദയം
    ഈ സംക്രമപ്പുലരിയിൽ അഭിഷേകം
    ഭക്തകോടി തേടിയെത്തും സന്നിധാനത്തിൽ
    വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി
    അയ്യപ്പാ ശരണമയ്യപ്പാ അയ്യപ്പാ ശരണമയ്യപ്പാ
    അയ്യപ്പാ ശരണമയ്യപ്പാ

  • തേടി വരും കണ്ണുകളിൽ

    തേടി വരും കണ്ണുകളിൽ
    ഓടിയെത്തും സ്വാമി
    തിരുവിളക്കിൻ കതിരൊളിയിൽ
    കുടിയിരിക്കും സ്വാമി
    വാടി വീഴും പൂവുകളെ
    തുയിലുണർത്തും സ്വാമി
    വെള്ളിമണി ശ്രീകോവിലിൽ
    വാണരുളും സ്വാമി
    അയ്യപ്പസ്വാമി അയ്യപ്പസ്വാമി

    കല്ലുമല മുള്ളുമല മലകൾ ചവിട്ടി
    ഉള്ളിൽ വില്ലടിച്ചാം പാട്ടു പാടും
    കിളിയെ ഉണർത്തി
    കണ്ണുനീരും കയ്യുമായ് ഞാൻ
    ഇവിടെ വന്നെത്തി എന്നും
    കാത്തരുളുക വരമരുളുക
    കൈവണങ്ങുന്നേൻ
    അയ്യപ്പസ്വാമി അഭയം
    അയ്യപ്പസ്വാമി
    (തേടി വരും..)

    വിഷ്ണുവും നീ ശിവനും നീ
    ശ്രീ മുരുകനും നീ
    പരാശക്തിയും നീ ബുദ്ധനും നീ
    അയ്യപ്പ സ്വാമി
    കാലവും നീ പ്രകൃതിയും നീ
    കാരണവും നീ
    എന്നും കാത്തരുളുക വരമരുളുക
    കൈ വണങ്ങുന്നെ
    അയ്യപ്പ സ്വാമി അഭയം
    അയ്യപ്പ സ്വാമി
    (തേടി വരും..)

    നീട്ടി നിൽക്കും കൈകളിൽ നീ
    നിധി തരില്ലേ
    എന്റെ വീട്ടിലൊരു കൊച്ചനുജനായ്
    കൂടെ വരില്ലേ
    ആറ്റു നോറ്റു ഞങ്ങൾ വരും
    നിൻ തിരുനടയിൽ
    എന്നും കാത്തരുളുക വരമരുളുക
    കൈ വണങ്ങുന്നെ
    അയ്യപ്പ സ്വാമി അഭയം
    അയ്യപ്പ സ്വാമി

    തേടി വരും കണ്ണുകളിൽ
    ഓടിയെത്തും സ്വാമി
    തിരുവിളക്കിൻ കതിരൊളിയിൽ
    കുടിയിരിക്കും സ്വാമി
    വാടി വീഴും പൂവുകളെ
    തുയിലുണർത്തും സ്വാമി
    വെള്ളിമണി ശ്രീകോവിലിൽ
    വാണരുളും സ്വാമി
    അയ്യപ്പസ്വാമി അയ്യപ്പസ്വാമി
    അയ്യപ്പസ്വാമി അയ്യപ്പസ്വാമി

  • പാടാം നമുക്ക് പാടാം

    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം(2)
    പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും
    ഗാനം ഗാനം
    പാടാം നമുക്കു പാടാം
    വീണ്ടുമൊരു പ്രേമഗാനം
    let us sing the song of love
    let us play the tune of love
    let us share the pangs of love
    let us wear the thorns of love (2)

    ഒരു മലർ കൊണ്ടു നമ്മൾ
    ഒരു വസന്തം തീർക്കും
    ഒരു തിരി കൊണ്ടു നമ്മൾ
    ഒരു കാർത്തിക തീർക്കും
    പാല വനം ഒരു പാൽക്കടലായ്‌
    അല ചാർത്തിടും അനുരാഗമാം
    പൂമാനത്തിൻ താഴെ ........(പാടാം നമുക്കു പാടാം)

    മധുരമാം നൊമ്പരത്തിൻ
    കഥയറിയാൻ പോകാം
    മരണത്തിൽ പോലും മിന്നും
    സ്മരണ തേടി പോകാം
    ആർത്തിരമ്പും ആ നീലിമയിൽ
    അലിഞ്ഞാലെന്ത്‌ മുകിൽ ബാഷ്പമായ്‌
    മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)

  • മണിക്കിനാവിൻ കൊതുമ്പുവള്ളം

     

    ആ..ആ..ആ....

    മണിക്കിനാവിൻ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു
    നീയെനിക്കുവേണ്ടി
    വെയിൽ‌പ്പിറാക്കൾ വിരുന്നു വന്നു പകൽക്കിനാവിൽ
    ഇന്നെനിക്കുവേണ്ടി
    ചിരിയുടെ കുളിരലകൾ അതിലിളകിയ തരിവളകൾ
    നീയഴകിന്റെ കുളിരരുവി അതിലൊഴുകിയ മുരളിക ഞാൻ
    പ്രണയിനി ഹരിമുരളിയിലിന്നനുരാഗ രാഗമാല്യമായ് നീ
    (മണിക്കിനാവിൻ .....)

    എത്രയോ ജന്മമായ് ആ മധുര പല്ലവികൾ
    കേൾക്കുവാൻ പാടുവാൻ കാത്തിരുന്ന പെൺകൊടി ഞാൻ
    എത്രനാൾ എത്രനാൾ കാത്തിരുന്നു കാണുവാൻ
    അത്രമേൽ അത്രമേൽ ഇഷ്ടമാണീമുഖം
    എന്റെ രാഗസന്ധ്യകളിൽ വേറെയെന്തിനൊരു സൂര്യൻ
    എന്റെ പ്രേമപഞ്ചമിയിൽ വേറെയെന്തിനൊരു തിങ്കൾ
    നിന്നെയോർക്കാതെ ഇന്നെനിക്കില്ല പുലരിയുമിരവുകളും
    (മണിക്കിനാവിൻ .....)

    ആരു നീ ആരു നീ എൻ ഹൃദയദേവതേ
    എൻ‌മനോവാടിയിൽ പൂവണിഞ്ഞ ചാരുതേ
    വന്നു ഞാൻ വന്നു ഞാൻ നിന്നരികിൽ എൻ പ്രിയനേ
    നിന്നിലേ നിന്നിലേക്കൊഴുകി വരുമാതിരയായ്
    കാട്ടുമൈന കഥ പറയും കാനനങ്ങൾ പൂക്കുകയായ്
    ഓർമ്മ പൂത്ത താഴ്വരയിൽ ഓണവില്ലു വിരിയുകയായ്
    നിന്നിലലിയുമ്പോൾ ആത്മരാഗങ്ങൾ സുരഭിലമൊഴുകി വരും
    (മണിക്കിനാവിൻ....)
     

  • കന്നിപ്പളുങ്കേ
      കന്നിപ്പളുങ്കേ പൊന്നും കിനാവേ
    സുന്ദരിപൊന്നാരേ
    കൺമണിക്കെന്തിനീ കള്ള പരിഭവം
    കല്യാണ രാവല്ലേ
    കന്നിപ്പളുങ്കേ പൊന്നും കിനാവേ
    സുന്ദരിപൊന്നാരേ
    കൺമണിക്കെന്തിനീ കള്ള പരിഭവം
    കല്യാണ രാവല്ലേ ഇതു കല്യാണ രാവല്ലേ
    കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും
    കൈയ്യിൽ കടകനും തോടയും കൊമ്പനും
    മിന്നിയും മാട്ടിയും നെറ്റിക്കുറിയുമി-
    ട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ
    പൊന്നിൽ കുളിച്ചു നീ വന്നതല്ലേ പിന്നെ
    എന്തിനീ കള്ള നാണം നിനക്കെന്തിനീ കള്ള നാണം ( കന്നി..)

    കരിമിഴിയിൽ സുറുമയണിഞ്ഞും
    കവിളിണയിൽ പുളകമണിഞ്ഞും
    പതിനേഴിൻ പടിവാതിൽ നീ മുട്ടിവിളിക്കുമ്പൊൾ (2)
    മാര്‍മൊട്ടുകൾ പൂക്കുമ്പോൾ
    അതില്‍ തട്ടിയുണർത്തുമ്പോൾ
    പുതു ചെക്കനു കിക്കിളി മുത്തം നൽകാതൊക്കുകയില്ലല്ലൊ
    മുത്തേ ഒക്കുകയില്ലല്ലോ (കന്നി...)

    തരിവളകൾ തമ്മിലിടഞ്ഞും
    തളിർമിഴിയിതൾ ചിമ്മിയടഞ്ഞും
    ചെറുവിരൽ നഖ മുനകൾ നുണഞ്ഞും
    മണവറ പൂകുമ്പോൾ (2)
    കിളിവാതിലടക്കുമ്പോള്‍
    മണവാളനണക്കുമ്പോൾ നിൻ
    മൊഞ്ചും നെഞ്ചും മെയ്യും മാരൻ
    താലോലിക്കില്ലേ അങ്ങനെ നാണം തീരില്ലേ (കന്നി..)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ Mon, 29/09/2014 - 20:41 words&singers edited
ജുംബാ ജുംബാ ജുംബാ ജുംബാ Mon, 29/07/2013 - 15:09 വരികൾ തിരുത്തി ചിലത് കൂട്ടിച്ചേർത്തു
നമ്പറു ലേശം Mon, 29/07/2013 - 13:18 വരികൾ തിരുത്തി ചിലത് കൂട്ടിച്ചേർത്തു
ബന്ധുവാര് ശത്രുവാര് ചൊവ്വ, 18/12/2012 - 10:57 വരികള്‍ തിരുത്തി
പേരാറ്റിൻ കരയിൽ വെച്ച് Sun, 18/11/2012 - 16:54 വാക്കുകള്‍ തിരുത്തി
ആരോ വിരൽ നീട്ടി മനസ്സിൻ Sun, 18/11/2012 - 15:43 വാക്കുകള്‍ തിരുത്തി
നിന്റെ മിഴിമുന കൊണ്ടെന്റെ Sun, 18/11/2012 - 15:29 വരി തിരുത്തി
മഞ്ഞു പെയ്യുന്ന രാത്രിയിൽ Sun, 18/11/2012 - 15:17 ഗായകനെ മാറ്റി, വരി തിരുത്തി
ഉദയം കഴിയാറായ് Sat, 10/11/2012 - 10:24 വരികള്‍ ചേര്‍ത്തു
നേരം വിഭാതമായ് Sun, 04/11/2012 - 14:23
പിന്നെ എന്നോടൊന്നും Sun, 08/04/2012 - 12:46 വരികള്‍ തിരുത്തി
ഏതൊരപൂർവ നിമിഷത്തിൽ Sun, 08/04/2012 - 11:23 അധികം ഉള്ള വരികള്‍ ഒഴിവാക്കി,ചെറിയൊരു തിരുത്തും ചെയ്തു
മായാമഞ്ചലിൽ ഇതുവഴിയേ Sun, 08/04/2012 - 10:56 ഗായികയെ ചേര്‍ത്തു
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ Sun, 08/04/2012 - 10:40 വരികള്‍ തിരുത്തി
നീലവെളിച്ചം Sun, 08/04/2012 - 10:26 വരികള്‍ തിരുത്തി
നീലത്താമരേ പുണ്യം ചൂടിയെൻ Sun, 08/04/2012 - 09:59 വരികള്‍ തിരുത്തി
താലോലം പൂമ്പൈതലേ വ്യാഴം, 05/04/2012 - 14:23 singer matti
ദൈവം തന്ന വീടുറങ്ങി ചൊവ്വ, 03/04/2012 - 23:48
പുതുമഴയായ് പൊഴിയാം Sat, 31/03/2012 - 00:36
പുതുമഴയായ് പൊഴിയാം Sat, 31/03/2012 - 00:08
കന്നിപ്പളുങ്കേ വെള്ളി, 30/03/2012 - 22:49
ആടിവാ കാറ്റേ വ്യാഴം, 29/03/2012 - 22:25
മറഞ്ഞു പോയതെന്തേ വ്യാഴം, 29/03/2012 - 21:02
ഉണരൂ വേഗം നീ വ്യാഴം, 29/03/2012 - 20:52
ഒരു മധുരക്കിനാവിൻ വ്യാഴം, 29/03/2012 - 01:15
പൂത്താലം വലംകയ്യിലേന്തി വ്യാഴം, 29/03/2012 - 01:03
പുതുമഴയായ് പൊഴിയാം വ്യാഴം, 29/03/2012 - 00:39
സാഗരങ്ങളെ പാടി ഉണർത്തിയ ബുധൻ, 28/03/2012 - 23:21
പൂമാനമേ ഒരു രാഗ ബുധൻ, 28/03/2012 - 23:10
ആ രാത്രി മാഞ്ഞു പോയീ ബുധൻ, 28/03/2012 - 23:00
അന്തിപ്പൊൻ വെട്ടം മെല്ലെ ബുധൻ, 28/03/2012 - 22:49
രതിസുഖസാരമായി ബുധൻ, 28/03/2012 - 22:19
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും ബുധൻ, 28/03/2012 - 22:12
സുന്ദരിയേ വാ വെണ്ണിലവേ വാ Sun, 25/03/2012 - 12:45 അന്നെന്റെ,കായൽക്കരയേ,വാനമേ
കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി Sun, 25/03/2012 - 11:50 രാവിന്റെ ശാപം
ഏകാന്തചന്ദ്രികേ Sun, 25/03/2012 - 11:45 അതിലാരുമലിയുന്നൊരിന്ദ്രജാലം. ഉണ്ണിമേനോന്‍ cherkkaan pattunnilla
കണ്ണാടിക്കൈയ്യിൽ Sun, 25/03/2012 - 10:36 പൂവെറിഞ്ഞോരാളുണ്ടോ, കണ്ടിരുന്നാലോ, തുടിയായ് നീ, എഡിറ്റി
കരുണാമയനേ Sat, 24/03/2012 - 20:59 നൊമ്പരങ്ങളോടെ അന്നു ഞാന്‍ edited
കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ Sat, 24/03/2012 - 20:52 കുഞ്ഞുമണി ചെപ്പിൽ, കണ്‍നിറയെ, ചുണ്ടിലില്ലേ പുഞ്ചിരിപൂവായ്, കന്നിമണ്ണു കാഴ്ച വെയ്ക്കും കൊന്ന മലർക്കണിയോ, മാറ്റി
മായപ്പൊന്മാനേ നിന്നെ Sat, 24/03/2012 - 20:41 ദേവാംഗണമേകുന്നൊരു, കൊതി തീരെ കനിവേകാം, പെണ്ണാള്‍ നീ, കരളിലൊരുങ്ങൂ, എഡിറ്റ് ചെയ്തു
ചാഞ്ചക്കം തെന്നിയും വെള്ളി, 23/03/2012 - 22:07 താളത്തിൽ ചിന്നിയും മാറ്റി ഓ ഓ.........................(chorus) ചേര്‍ത്തു
ഇവിടെ കാറ്റിനു സുഗന്ധം ബുധൻ, 21/03/2012 - 22:56 RK
തൽക്കാലദുനിയാവ് ബുധൻ, 14/03/2012 - 23:48
തൽക്കാലദുനിയാവ് Sat, 29/10/2011 - 22:58 'നിന്‍ കബറിൽ കടന്നിടുമോ' എന്ന് മാറ്റി
ഓ പ്രിയേ പ്രിയേ.. Sat, 29/10/2011 - 22:18 "ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ കാലമെന്ന പ്രേയസീ തേടി വന്നു നീ സഖീ നിന്റെ ഭൂവില്‍ രാഗമേകാന്‍ നിന്നോടോമല്‍ രാഗാര്‍ദ്രയായി" കൂട്ടിച്ചേര്‍ത്തു
പൂ വിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും Sat, 01/10/2011 - 22:30
പൊന്നിട്ട പെട്ടകം വെള്ളി, 23/09/2011 - 23:12 പൂത്തല്ലോ replased byപൂട്ടല്ലേ
ലൈലേ ലൈലേ സ്വർഗ്ഗപ്പൂമയിലേ വെള്ളി, 09/09/2011 - 23:25 "കേപ്പിരിശത്താലേ" എന്ന വാക്ക് ശരിയാണോ എന്നറിയില്ല. ദയവു ചെയ്തു പാട്ടുകളുടെ വരികള്‍ പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് വായിച്ചു നോക്കുക.കുറെ എണ്ണത്തില്‍ തെറ്റുകള്‍ ഉണ്ട് .പാട്ടുകളുടെ എണ്ണം അല്ല അതിലെ വരികള്‍/മറ്റു വിവരങ്ങള്‍ എത്രത്തോളം ശരിയാണ് എന്നത് അല്ലേ കാര്യം .വരികള്‍ തെറ്റി എഴുതുന്നതിനെ/പാടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത് അത് എഴുതിയവരോടുള്ള അനാദരവാണ്.ഞാന്‍ എഡിറ്റ്‌ ചെയ്ത പാട്ടിലെ വരികളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ.
മായപ്പൊന്മാൻ Sun, 21/08/2011 - 00:00
കൊഞ്ചി കരയല്ലേ ചൊവ്വ, 19/07/2011 - 21:40 വരികള്‍ ചേര്‍ത്തു

Pages