റഫീക് തിരുവള്ളൂർ

Rafeeq Thiruvalloor
എഴുതിയ ഗാനങ്ങൾ: 1

കോഴിക്കോട്‌ ജില്ലയിലെ വടകര - തിരുവള്ളൂര്‍ സ്വദേശി. പ്രശസ്‌ത മത കലാലയമായ ദാറുല്‍ഹുദാ ഇസ്ലാമിക്‌ അക്കാദമിയില്‍ പഠനം. ചന്ദ്രിക വാരാന്തപ്പതിപ്പിലും ആഴ്‌ചപ്പതിപ്പിലും സഹ പത്രാധിപരായിരുന്ന റഫീക്ക് ഇപ്പോള്‍ ദുബൈയില്‍ മിഡില്‍ ഈസ്‌റ്റ്‌ ചന്ദ്രികയിൽ സഹപത്രാധിപരായിത്തന്നെ ജോലി ചെയ്യുന്നു.പിതാവ് കുഞ്ഞബ്ദുള്ള,ഉമ്മ കദീശ. ഭാര്യ സജിന, മകന്‍ റബീഅ്‌...

എഴുതും കത്തും കവിതയും തോന്നലുകളും.റഫീക്ക്‌ തിരുവള്ളൂര്‍ എന്ന പേരില്‍ അച്ചടിമാധ്യമങ്ങളിലും ഉമ്പാച്ചി എന്ന പേരില്‍ ബ്ലോഗിലും എഴുതുന്നു. http://umbachy.blogspot.com/ കവിതകൾ ഇവിടെയും ദുബൈയിലെ പ്രവാസി ബുക്സ് ഇറക്കിയ തിരുവള്ളൂര് എന്ന പുസ്തകത്തിലുമുണ്ട്. ഡി.സി ബുസ്കിന്റെ 'നാലാമിടം', അയ്യപ്പ പണിക്കർ ഫൗണ്ടേഷന്റെ 'കേരള കവിത' (2011-2012)യിലും കവിതകൾ വന്നു.

പുനത്തു പൊയില്‍-വീട്‌
തിരുവള്ളൂര്‍ പി.ഒ,
വടകര, കോഴിക്കോട്‌ - 673541
ഇ-മെയില്‍  umbachy@gmail.com
കവിതാ ബ്ലോഗ്‌: : umbachy.blogspot.com