രാധാഗോമതി

RadhaGomathi

കൊച്ചിയിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന രാമകൃഷ്ണ അയ്യരുടെയും അലമേലു രാമകൃഷ്ണന്റെയും മകളായി ജനിച്ചു. എറണാകുളം ചിന്മയ സ്കൂളിലും കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു രാധാ ഗോമതിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം അച്ഛന്റെ ജോലിമാറ്റത്തോടൊപ്പം ഒറീസ്സയിലേയ്ക്ക് താമസം മാറ്റി.  പിന്നീട് അച്ഛൻ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലിയുമായി തിരികെയെത്തി. ഇതിനെത്തുടർന്ന് രാധയുടെ പഠനം നേവൽ ബേസ് സ്കൂളിലായി. 

ഒൻപതാംക്ലാസ്സിൽ പഠിക്കുമ്പോൾ കലാധരൻ മാസ്റ്ററെ പരിചയപ്പെട്ടത് രാധാ ഗോമതിയുടെ ജീവിതത്തിലെ വഴിത്തിരിവായി. ടി.കലാധരന്റെ കീഴിൽ എം.വി. ദേവൻ സ്ഥാപിച്ച കേരള കലാപീഠം, ദേശീയ തലത്തിലെ പ്രീമിയർ ആർട്ട് & ഡിസൈൻ സ്ഥാപനങ്ങളിലേക്ക് രാധയ്ക്ക് സ്കൂൾ പഠനത്തിനുശേഷം പ്രവേശനം ലഭിച്ചു. 1985-ൽ 12-ാം ക്ലാസിന്റെ അവസാനത്തിൽ PASSAGE എന്ന പേരിൽ ഒരു ആർട്ട്  ഷോ നടത്തി രാധാഗോമതി ശ്രദ്ധനേടി. പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ ബി. എ. ഇഗ്ലീഷിന് ചേർന്നു. തുടർന്ന് ബറോഡയിലെ എം. എസ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സിൽ നിന്ന് ചിത്രകലയിൽ ബിരുദവും, അഹമ്മദാബാദിലെ എൻ ഐ ഡിയിൽ ഫൗണ്ടേഷൻ പ്രോഗ്രാം, തത്ത്വശാസ്ത്രത്തിൽ ഗവേഷണ പരിചയവും.തുടർന്ന്
ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.

ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ ഇന്ത്യൻ റാഡിക്കൽ സ്കൾപ്റ്റേഴ്സ് ആൻഡ് പെയിന്റേഴ്സ് അംഗമായി തന്റെ കരിയർ ആരംഭിച്ചു. കവിതയെഴുത്ത്, ചിത്രകലയ്ക്കും ശില്പകലയ്ക്കും പുറമെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ഉൾപ്പെടെ രാധ ഗോമതി കൈവയ്ക്കാത്ത മേഖലകൾ ഇല്ല. ശാന്താമണി മുദ്ദയ്യ, കൗമുദി പാട്ടീൽ എന്നീ പ്രതിഭകൾക്കൊപ്പം ഗംഗാ നദിയിലൂടെ അതിന്റെ ഉത്ഭവം മുതൽ കടൽവരെയുള്ള യാത്രകളെ അടിസ്ഥാനമാക്കിയുള്ള ഒരു വർഷം നീണ്ട ഗവേഷണത്തിലെ മൾട്ടിമീഡിയ വർക്കുകൾ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടി. മാധ്യമരംഗത്തും അദ്ധ്യാപനരംഗത്തും വ്യത്യസ്തമായ അനുഭവ പരിചയമുള്ള തന്റെ കവിതകൾ രണ്ട് സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്("Through Moonless Nights" "immortal Story" കേരള ലളിതകലാ അക്കാദമി അംഗീകാരവും കൊച്ചി മുസിരിസ് ബിനാലെയിൽ പങ്കെടുക്കുവാനും IIM എന്ന പ്രത്യേക വിഭാഗത്തെ ക്യൂറേറ്റ് ചെയ്യുവാനും രാധാഗോമതിക്ക് സാധിച്ചു.

ഒരു ക്യൂട്ടർ എന്ന നിലയിൽ ബിൽഡേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കായി 2012 -ൽ മാരാരി ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ച ഇന്ത്യയിലെയും സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലും നിന്നുള്ള 26 കലാകാരന്മാർ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര ആർട്ട് ക്യാമ്പിനൊപ്പവും സജീവമായി ബെൽജിയത്തിലെ ബ്രസൽസിലെ സേക്രഡ് ആർട്ട് മ്യൂസിയത്തിലും രാധയുടെ പെയിന്റിംഗുകൾ കാണാം. മീഡിയ പീപ്പിൾ ആൾട്ടർനേറ്റ് നെറ്റ്വർക്ക് ഓഫ് മീഡിയ പീപ്പിൾ നിർമ്മിച്ച ഒരു ഡോക്യു ഫിലിമിന്റെ (18th Elephant -3 Monologues) തിരക്കഥ പി.പി രാമചന്ദ്രനൊപ്പം എഴുതി ചലച്ചിത്ര രംഗത്തും രാധാഗോമതി സജീവമായി. പ്രകൃതിയോടുള്ള ആധുനിക മനുഷ്യന്റെ മനോഭാവത്തിന്റെയും വികസനത്തെക്കുറിച്ചുള്ള അവന്റെ നരവംശ കേന്ദ്രീകൃത സങ്കൽപ്പത്തിന്റെയും ശക്തമായ വിമർശനമാണ് ഈ സിനിമ. രാം ബഹദൂർ ട്രോഫി ഉൾപ്പെടെ ഏഴ് പ്രധാന അവാർഡുകൾ ഈ ഡോക്യു ഫിലിം നേടിയിട്ടുണ്ട്. ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന സിനിമയിലൂടെയാണ് രാധാ ഗോമതി സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പൂക്കാലംപാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളിലും അഭിനയിച്ചു.

 

വിവരങ്ങൾക്ക് കടപ്പാട് - കേരള എക്സ്പ്രസ്.com