പ്രണവ് രതീഷ്‌

Pranav Ratheesh

അന്തരിച്ച പ്രശസ്ത നടൻ രതീഷിന്റെ മകനാണ് പ്രണവ് രതീഷ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂരിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷൻ ബിരുദം നേടി. തുടർന്ന് തിരുവനാന്തപുരം രേവതി കലാമന്ദിരിൽ നിന്നും എഡിറ്റിംഗിൽ ഡിപ്ലോമ കഴിഞ്ഞു.  2017 -ൽ തീരം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് പ്രണവ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം വാക്ക് എന്ന സിനിമയിലും അഭിനയിച്ചു.