പ്രകാശ് പോൾ

Prakash Pol

ആലപ്പുഴ ജില്ലയിലെ നൂറനാട് ജനിച്ച പ്രകാശ് പോൾ പബ്ലിഷിംഗ് സ്ഥാപനങ്ങളിലുൾപ്പെടെ ജോലി ചെയ്ത ശേഷമാണ്  സീരിയൽ ലോകത്തേക്ക് എത്തിയത്. നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി അഭിനയിച്ചിട്ടുള്ള അദ്ദേഹം ഷാജിയെമ്മിന്‍റെ നക്ഷത്രങ്ങൾ, ശ്യാമപ്രസാദിന്‍റെ ശമനതാളം എന്നീ പരമ്പരകളിലൂടെയാണ് ആദ്യ കാലത്ത് ശ്രദ്ധിക്കപ്പെട്ടത്. കുറച്ചുനാള്‍ സൂര്യ ടിവിയിലും ജോലിചെയ്യുകയുണ്ടായി. പ്രകാശ് പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കടമറ്റത്തു കത്തനാർ എന്ന സീരിയലിലെ കടമറ്റത്തു കത്തനാരായി അഭിനയിച്ചതോടെയാണ്  ശ്രദ്ധേയനാകുന്നത്. നല്ലവൻ, ഹൈവേ പോലീസ് എന്നിവയുൾപ്പെടെ ഏതാനും സിനിമകളിലും പ്രകാശ് പോൾ അഭിനയിച്ചിട്ടുണ്ട്.

പ്രകാശ് പോളിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.