മനമറിയുന്നോള്...
മനമറിയുന്നോള്...
ഇവളാ കെട്ട്യോള്...
മനമറിയുന്നോള്...
ഇവളാ കെട്ട്യോള്...
കനവില് വന്നോള്...
നിൻ കരാളായ് പോന്നോള്...
കനവില് വന്നോള്...
നിൻ കരാളായ് പോന്നോള്...
പരിണയരാവിൽ പവനുരുകുമ്പോൾ
ഹൃദയം തന്നോള്...
ദനഹാ പെരുന്നാൾ ബാന്റടി പോലെ
ഉള്ള് കവർന്നോള്...
പാട്ട് പെട്ടി പോൽ കൊഞ്ചീട്ട്
എട്ടെന്ന് ചുറ്റിട്ടോള്...
ഇനി കാത്തിരുന്നൊരാ നാളെത്തി
ഒട്ടിയൊട്ടി ഇടനെഞ്ച് മുട്ടി
കഥ തുടരുമിതിവരുടെ കല്യാണം...
അവർക്കിനി എന്നും പെരുന്നാള്...
അനുഗ്രഹം വേണം പുണ്യാളാ...
അവർക്കിനി എന്നും പെരുന്നാള്...
അനുഗ്രഹം വേണം പുണ്യാളാ...
മനമറിയുന്നോള്...
ഇവളാ കെട്ട്യോള്...
മനമറിയുന്നോള്...
ഇവളാ കെട്ട്യോള്...
കനവില് വന്നോള്...
മറിയേ...
എൻ്റെ മറിയേ...
നീ ചിരിച്ചാൽ...
ഹ ഹ ഹ...
ആ ചിരിയിൽ...
ഫുൾ ഹാപ്പി...
ചിരിയില്ലേ...
മൊത്തം പോക്കാ...
അമ്പ് പെരുന്നാൾ ചേലോടേ...
എൻ്റെ മുന്നിൽ വന്നവളാ...
അന്ന് തൊട്ടേ ഉള്ളാകേ...
വമ്പ് കാട്ടണ പെണ്ണിവളാ...
ആരുമില്ലാ നേരത്ത്...
ശൃംഗാരമോതും കണ്ണിവളാ...
വീട് നിറയെ പിള്ളേരായ്...
എൻ നാട് വാഴാൻ പോണോളാ...
പാതിരാവിൻ വാതിലെന്നും
ചാരിടുന്നോള്...
പാതിയായ് എന്നുമെന്നിൽ
ഒട്ടിടുന്നോള്...
അവൾക്കിനി എന്നും പെരുന്നാള്...
അനുഗ്രഹം വേണം പുണ്യാളാ...
അവൾക്കിനി എന്നും പെരുന്നാള്...
അനുഗ്രഹം വേണം പുണ്യാളാ...
അന്തിചായണ നേരത്ത്...
നെഞ്ചിനുള്ളിൽ ഓർമ്മകളാ...
ഒന്ന് വന്നെൻ ചാരത്ത്...
തൊട്ടുരുമ്മാനുള്ളവളാ...
ആരുമാരും കാണാതെ
അന്നാദ്യമുത്തം തന്നവള്...
ആരുമില്ലാ കാലത്തും...
എൻ താങ്ങിനായി വേണ്ടവള്...
പള്ളിമേട പോലെയെന്നും...
ഉള്ളമുള്ളോള്...
പ്രാണനായി എന്നുമെന്നിൽ
വാണിടുന്നോള്...
അനുഗ്രഹം വേണം പുണ്യാളാ...
അവർക്കിനി എന്നും പെരുന്നാള്...
അനുഗ്രഹം വേണം പുണ്യാളാ...