ആശാനേ നമുക്ക് തൊടങ്ങാം

ആശാനേ നമുക്ക് തൊടങ്ങാം
മണിയാൻ ചെട്ടിക്ക് മണിമുട്ടായി
ഹനുമാൻ കുട്ടിക്ക് പഞ്ചാര മുട്ടായി
ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി ഈ
ശ്രീരാമഭക്തനുക്കു സ്വർണ്ണമുട്ടായി
എപ്പടിയെടാ കുഞ്ചൂ
അപ്പടിയാശാനേ
ആശാനേ കൊരങ്ങ്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം
പണി പറ്റിയെടാ...

പട്ടിക്കാടാ പറ്റിച്ചെടാ മാലകെട്ടും നോക്കിക്കോടാ
പട്ടിക്കാടാ പറ്റിച്ചെടാ പട്ടിക്കാടാ പറ്റിച്ചെടാ
ആശാനേ കൊരങ്ങ്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

പൂജാരിയില്ലാത്ത നേരം നോക്കി നമ്മള് വന്നല്ലോ
കൊരങ്ങ് നമ്മടെ ചാട്ടം കണ്ടു മയങ്ങി വീണല്ലോ
ചാടെടാ നീ ആടെടാ നീ
ആശാനേ ഇന്ന് നമുക്ക് മാല കിട്ടും
ഈനാംപേച്ചീ
രാമാ കാപ്പാത്തണേ
ഈ ശ്രീരാമഭക്തനെ നീ കാണുന്നില്ലേ
രാമാ രക്ഷിക്കണേ രാമാ
എന്തെങ്കിലും ദാനം തരണേ

താമസമെന്തേ വരുവാൻ
ആശാനേ ദേ വരണൊണ്ട്
രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

കർത്താവേ കപ്യാരച്ചാ കിട്ടിയാശാനേ
രാമാ രാധാകൃഷ്ണാന്നു പറയടാ കൊശവാ

ഹലുവാ മെയ്യാളേ ഹനുമാൻ വീണല്ലോ
ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ
അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ
അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ
ഹേയ് ഹലുവാ മെയ്യാളേ ഹനുമാൻ വേണല്ലോ
ഹലുവാ മെയ്യാളേ മാലയൊന്നു തന്നല്ലോ
അസ്സലാമു അലൈക്കും നമുക്ക് കൊരങ്ങച്ചാ
അരമണിക്കൂർ പാടുപെട്ടീ മാല കിട്ടിയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Avane namukk thodangaam

Additional Info

Year: 
1977

അനുബന്ധവർത്തമാനം