കൂരിരുൾ
ഓ ..ആ
കൂരിരുൾ പാതയിൽ ഏന്തിടും കുന്തം...
കാരിരുമ്പാകുമീ... കൈകളിൽ കുന്തം...
മണ്ണിൻ നെഞ്ചകമായ്...
ഈ പെണ്ണിൻ കൺനിറയാൻ
അരുതേ.. ഇനിയും ഒരുനാൾ...
വിണ്ണിൻ ഒളിയിൽ... ഇവളെന്നും ഉണരാൻ....
ഇരുളിലെ ചതിക്കുഴികളെ തടയാൻ
കൂരിരുൾ പാതയിൽ ഏന്തിടും കുന്തം...
കാരിരുമ്പാകുമീ.. കൈകളിൽ കുന്തം
ഈ ലോകം നിറയെ നാം..
നേരിൻ തിരയായ് ഉയരാൻ
കാർമേഘച്ചുഴിയിൽ..
ഒരു മിന്നൽ മഴയായ് പൊഴിയാൻ
രാവിലും.. പകലിലും.. സ്വാതന്ത്ര്യത്തിൻ നിഴലായ്
പൊള്ളിടും നോവിനെ.. തെന്നൽക്കുളിരായ് തഴുകാൻ
കൂരിരുൾ പാതയിൽ ഏന്തിടും.. കുന്തം...
കാരിരുമ്പാകുമീ കൈകളിൽ കുന്തം...
ഈ... മണ്ണിൻ മടിയിൽ...
നാം ഇനിയും ഒന്നായ് തുടരാൻ
വെൺതിങ്കൾ ചിരിയിൽ..
ഒരു മുല്ലപ്പൂവായ് വിടരാൻ
നിനവിലും.. കനവിലും... നമ്മൾ നമ്മെ അറിയാൻ
പൊയ്മുഖം ഏതിലും.. പ്രതികാരച്ചുരുളഴിയാൻ
കൂരിരുൾ പാതയിൽ.. ഏന്തിടും കുന്തം...
കാരിരുമ്പാകുമീ കൈകളിൽ കുന്തം...