പ്രണവാകാരം മോദകരം

പ്രണവാകാരം മോദകരം 
പ്രണതീയോഗ്യം പരമാർത്ഥം 
സതതം വന്ദേ പാലയമാം 

ജനിമോക്ഷദായകം ഭാസുരം ഭാവസാഗരം 
അതിനാഴമിന്നിതെൻ ഹൃദയമറിയേ
തവപാദരേണുവിൽ സാദരം താണുവീണു ഞാൻ 
ഇരുവാഗ്ദലങ്ങളിൽ ശ്രുതിമധുരമായ്

പൂവിൽ പ്രേമമധു ചൂടി 
പൂർണ്ണമതിമാറിൽ മാൻപേടയഴകു വിടരുമീ മുഖമെഴുതി 
നാവിൽ സ്നേഹജപമേകി പൂംപുലരി തോറും നീഹാര മിഥുന മണികളായ് കുളിരെഴുതി 
മിഴികൾ കണികയണിയെ അകക്കാമ്പിലായ്‌ 
മുഖത്തേൻകമലമിളകിയുണരുമീ മന്ദഹാസമൊന്നുതന്നു നീ 

സാരം ഈ ഭുവനസാരം 
സ്നേഹമിതുമാത്രം ആനന്ദസുകൃതസുരഭിലം മൊഴിയുക നാം 
മായം തീർത്തു ഭവമാകെ കേളിവിളയാടും കാരുണ്യകനക സരികയിൽ മുഴുകുക നാം 
കരളിലുദയമണിയേ പുലർത്താരമേ
തെളിക്കൂ നഭസ്സിലമര തിലകമായ് ഇന്നുമെന്നുമെന്റെ താരകൾ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranavaakaaram

Additional Info

Year: 
2017

അനുബന്ധവർത്തമാനം