ഗണപതി
1995 മാർച്ച് 15 -ന് സതീഷ് പൊതുവാളിന്റെ മകനായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു ബാലനടനായാണ് ഗണപതി അഭിനയരംഗത്തേയ്ക്കെത്തുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത അനന്തഭദ്രം എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തുകൊണ്ടായിരുന്നു ഗണപതിയുടെ തുടക്കം. അതിനുശേഷം സന്തോഷ് ശിവൻ തന്റെ ദ്വിഭാഷാ ചിത്രമായ Before The Rains എന്ന സിനിമയിൽ ഗണപതിയെ ബാലനടനായി അവതരിപ്പിച്ചു.
2007 -ൽ ഇറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം വിനോദയാത്ര -ൽ "പാലും പഴവും കൈകളിലേന്തി... എന്ന പാട്ടുപാടിക്കൊണ്ട് വന്ന ഗണപതി പ്രേക്ഷക ശ്രദ്ധനേടി. തുടർന്ന് നിരവധി സിനിമകളിൽ ബാലനടനായി അഭിനയിച്ചു പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിൽ ഗണപതിയുടെ പേളി എന്ന കഥാപാത്രം വളരെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ബാലനടൻ എന്ന ഇമേജ് മാറിക്കിട്ടാൻ 2013 മുതൽ മൂന്ന് വർഷം സിനിമയിൽ നിന്ന് മാറി നിന്ന ഗണപതി രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു. വള്ളിക്കുടിലിലെ വെള്ളക്കാരൻ എന്ന സിനിമയി നായകനായി. തട്ടാശ്ശേരി കൂട്ടം, ജാൻ എ മൻ, മിസ്റ്റർ ആൻഡ് മിസിസ്സ് റൗഡി എന്നിവ ഗണപതി പ്രധാന വേഷങ്ങൾ ചെയ്ത ചിത്രങ്ങളിൽ ചിലതാണ്.