കലാഭവൻ പ്രജോദ്
1978 മെയ് 18 നാണ് എറണാംകുളത്ത് ജനിച്ചു. മിമിക്രി വേദികളിലൂടെയായിരുന്നു പ്രചോദ് തന്റെ കരിയറിന് തുടക്കമിടുന്നത്. കലാഭവനിൽ ചേർന്നതോടെയാണ് കലാഭവൻ പ്രചോദ് എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2007 മുതൽ ഏഷ്യാനെറ്റ് ചാനലിൽ കലാഭവൻ ഷാജോണിനൊപ്പം കോമഡി ഷോ ചെയ്യാൻ തുടങ്ങി ആ പ്രോഗ്രാം പ്രചോദിന് പ്രശസ്തി നേടിക്കൊടുത്തു. നിരവധി സ്റ്റേജകളിൽ അദ്ദേഹം കോമഡി പ്രോഗ്രാമുകൾ അവതരിപ്പിച്ചുവരുന്നുണ്ട്.
1996 -ൽ മിമിക്സ് സൂപ്പർ 1000 എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് പ്രചോദ് സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിരവധി സിനിമകളിലഭിനയിച്ചു. ഡിറ്റക്റ്റീവ്, 1983, ആക്ഷൻ ഹീറോ ബിജു, മാർക്കോണി മത്തായി എന്നീ സിനിമകളിലൊക്കെ പ്രചോദ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു സിനിമകളാണ്. കഥയിലെ നായിക എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. മുപ്പതിലധികം സിനിമകളില് കലാഭവൻ പ്രചോദ് അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ പ്രചോദിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.