രജനീ രജനീ
രജനീ രജനീ
യവനികക്കുള്ളിലെന്നോമന
രജത പേടകം തുറന്നൂ
ഒരു മുത്തൊരു നന്മണി മുത്തവളെൻ
അധരച്ചെപ്പിനു തന്നൂ (രജനീ..)
പത്മദലത്തിൽപരാഗം പോലെ
പാരിജാതത്തിൽ ഹിമകണം പോലെ
അത്മാവിൻ നവനീത തലത്തിൽ
ആടിയാ മുത്തൊളികൾ
ഒരു മുത്തൊരു കോടിയായ് പെരുകും
നാളെ നാളെ..
സ്വർണ്ണസുമത്തിൻ സുഗന്ധം ചേർന്നു
വനദേവത നിന്നുള്ളിലൂണർന്നൂ
ആഷാഡ കുളിർ ചൂടും മനസ്സിൽ
ആടീ മഴവിൽ പൂക്കൾ
ഒരു നിറമൊരു കോടിയായ് വളരും
നാളെ നാളെ (രജനീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rajani Rajani
Additional Info
ഗാനശാഖ: