മേഘയൂഥ പദങ്ങൾ-നാടകഗാനം(നാദം-ഓഡിയോ)

Meghayoodha padhangal kadannu-Dramasong

ഇത്തവണ നാദമെന്ന സ്വതന്ത്രസംഗീതസംരംഭത്തിൽ ഒരു നാടകഗാനമാണ് അവതരിപ്പിക്കുന്നത്.കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം ആൽബത്തിനു വേണ്ടി ഒരു ഗാനം തയ്യാറാക്കിയതിനു ശേഷം m3db സംരംഭങ്ങളിൽ, ഞാൻ സംഗീതസംവിധാനം നിർവ്വഹിച്ച ഒരു നാടകഗാനം.

ഗായകര്‍ : ബാലമുരളി, ഐശ്വര്യ, ശുഭ
ഗാനരചന: എം . ഫൈസല്‍ 
സംഗീത സംവിധാനം . സി വി കൃഷ്ണകുമാര്‍
നാടകം :  ചതുരക്കളി
നാടക സംവിധാനം : ബഷീര്‍ & ബഷീര്‍ 

മേഘയൂഥ പദങ്ങൾ കടന്ന്

മേഘയൂഥ പദങ്ങൾ കടന്ന്
നീലസാഗരദൂരം താണ്ടി
ഗ്രീഷ്മവനത്തിൽ ജ്വലിപ്പു നമ്മുടെ
രംഗഭാഷയിലെഴുതിയ ജീവിതം

വരളുമ്പോൾ കുളിർദാഹ ജലം പോൽ
തളരുമ്പോൾ കുഞ്ഞുമരം പോൽ
നീട്ടിടുന്നു കരങ്ങൾ പരസ്പരം
ജീവിത നാടക വേദിയിൽ നമ്മൾ

മലയാളത്തിൻ രസഭാവങ്ങൾ
യവനിക മാറ്റി മുഖം കാട്ടുമ്പോൾ
രംഗപടങ്ങളിലുയരുകയായി
നാടക കലയുടെ നാനാർത്ഥങ്ങൾ

പലപല വേഷം മാറി വരുന്നവർ
ഭാവരസങ്ങൾ പകർന്നു തരുന്നവർ
മർത്യനു നേരേ പിടിച്ചു തരുന്നു
മർത്യതയെന്തന്നറിയും ദർപ്പണം

ഗാനം ആലാപനം
പുതുവൽസരാശംസകൾ….
ശശിലേഖയീ ശാരദരാവിൽ
ഓർമ്മകൾ... (പെൺ) ഷാരോൺ ജോൺ
പുതുവത്സരം പുതുനിർണ്ണയം ഉണ്ണിക്കൃഷ്ണൻ കെ ബി, രശ്മി നായർ, കൃഷ്ണരാജ്, രാഹുൽ സോമൻ
മൗനമായ് അറിയാതെ രാവില്‍ ഉണ്ണിക്കൃഷ്ണൻ കെ ബി
ശ്രാവണ സംഗീതമേ-നാദം വിജേഷ് ഗോപാൽ
രാരീ രാരിരം രാരോ - നാദം ഉണ്ണിക്കൃഷ്ണൻ കെ ബി
ഇന്ത്യയിതൊന്നേയുള്ളൂ
പ്രണയം ഒഴുകിയൊഴുകിയണയും - നാദം രാജേഷ് രാമൻ
അഞ്ജനമിഴിയുള്ള പൂവേ...
ബാഹുലേയാഷ്ടക ശ്ലോകങ്ങൾ ഗിരീഷ് സൂര്യനാരായണൻ, ദിവ്യ എസ് മേനോൻ
നീയുറങ്ങു പൊന്‍ മുത്തേ മിധു വിൻസന്റ്
ഒരേ സ്വരം ഒരേ ലക്ഷ്യം രാജേഷ് രാമൻ
നാടുണർന്നൂ…. അനു വി സുദേവ് കടമ്മനിട്ട
വിഷുപ്പുലരിയില്‍... രാജേഷ് രാമൻ
ഓശാനപ്പള്ളി തൻ അങ്കണത്തിൽ ജി നിശീകാന്ത്
മുല്ലപ്പൂവമ്പു കൊണ്ടു... എസ് നവീൻ, ദിവ്യ എസ് മേനോൻ
പവിഴമുന്തിരി മണികൾ......(നാദം)
പ്രണയം പ്രണയം മധുരം മധുരം... രാജേഷ് രാമൻ
നിൻ മുഖം കണ്ട നാളിൽ സ്കറിയ ജേക്കബ്
കണ്ണേ പുന്നാരെ സ്കറിയ ജേക്കബ്
ഹരിത മനോഹരമീ നാട്
ഹരിതമനോഹരമീ - നാദം
വരുമിനി നീയെൻ....നാദം
മനമേ,വര്‍ണ്ണങ്ങള്‍ ഉണ്ണിക്കൃഷ്ണൻ കെ ബി
ഏതോ സ്മൃതിയിൽ
അല്ലിമലർകുരുവീ... രാജേഷ് രാമൻ
രാവിൽ നിനക്കായ് പാടാം
നിനക്ക് മരണമില്ല ജി നിശീകാന്ത്
കവിതയോടാണെന്റെ പ്രണയം
വൃശ്ചിക പൂങ്കാറ്റു തലോടും എസ് നവീൻ, ഡോണ മയൂര
ദേവദൂതികേ....
ഒരുനാളാരോ ചൊല്ലി ദീപു നായർ
ജനുവരിയുടെ കുളിരിൽ ജി നിശീകാന്ത്
മറയാൻ തുടങ്ങുന്ന സന്ധ്യേ... എസ് നവീൻ
പൊൻകണി വയ്ക്കുവാന്‍... രാജീവ് കോടമ്പള്ളി
മേഘയൂഥ പദങ്ങൾ കടന്ന്
പൂക്കൾതോറും പുഞ്ചിരിക്കും യു എ ശ്രുതി
പാൽനിലാവൊളി തൂകും
ഈ തണലിൽനിന്നും
ദുഃഖപുത്രി...! ജി നിശീകാന്ത്
ഓർമ്മകളിൽ... സണ്ണി ജോർജ്
ഞാൻ വരും സഖീ...! ജി നിശീകാന്ത്
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… ഗിരീഷ് സൂര്യനാരായണൻ
പുതുമഴ പെയ്തു തോർന്ന സന്ധ്യേ… തഹ്സീൻ മുഹമ്മദ്, ജി നിശീകാന്ത്
ഒരുജന്മം ഭജനമിരുന്നാലും... വിഷ്ണുനമ്പൂതിരി
വിജനപഥങ്ങളിൽ വിഷ്ണുനമ്പൂതിരി
ഓർമ്മത്തുള്ളികൾ ജി നിശീകാന്ത്
ഒരു വരം ചോദിച്ചു രാജേഷ് രാമൻ
വളരുന്ന മക്കളേ... ജി നിശീകാന്ത്
യാത്രാമൊഴി... ജി നിശീകാന്ത്
കാളിന്ദീ നദിയിലെ ഗിരീഷ് സൂര്യനാരായണൻ
തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം ഷിജു മാധവ്, അശ്വിൻ സതീഷ്, മിനി വിലാസ്, വി ജി സജികുമാർ
പൂങ്കുയിൽ പാടിയിരുന്നു തഹ്സീൻ മുഹമ്മദ്
കാട്ടുമുല്ലപ്പൂ ചിരിക്കുന്നു... ജി നിശീകാന്ത്