പാട്ടുപിറന്ന വഴിയിലൂടെ

എം3ഡിബിയുടെ സംഗീത വിഭാഗമായ ഈണത്തിന്റെ ഈ വർഷത്തെ ഓണ ആൽബത്തിലെ ഗാനങ്ങൾ നിങ്ങളേവരും ആസ്വദിച്ചല്ലോ. ഒരു ഗാനം സൃഷ്ടിച്ച് ആസ്വാദകർക്ക് നൽകിക്കഴിഞ്ഞാൽ മിക്കപ്പോഴും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും, ആ ഗാനം എങ്ങനെയാണ് പിറവിയെടുത്തതെന്ന് സഹൃദയ സമക്ഷം അവതരിപ്പിക്കാനും മിക്കവാറും അവസരമുണ്ടാകാറില്ല. എന്നാലിവിടെ ഈണത്തിന്റെ ഓണപ്പാട്ടുകൾക്കുവേണ്ടി പ്രവർത്തിച്ച എല്ലാവരും അതിനേക്കുറിച്ച് മനസ്സു തുറക്കുകയാണ്.  മൂന്നു ഭാഗങ്ങളായി ഞങ്ങൾ അവതരിപ്പിക്കുന്ന "പാട്ടുപിറന്ന വഴിയിലൂടെ" എന്ന ഈ അഭിമുഖ പരമ്പര, എല്ലാവരും ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു വെർച്വൽ കൺസെപ്റ്റിൽ അധിഷ്ഠിതമാണ്.

ഈണത്തിന്റെ ഈ സംരംഭത്തിൽ സഹകരിച്ച എല്ലാരോടും ഒരിക്കൽ കൂടി നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരുടേയും സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.താഴെയുള്ള ലിങ്കുകൾ വഴി ഒരോ ഭാഗത്തിലേക്കും എത്തിച്ചേരാം.

 

  ഭാഗം 1
  ഭാഗം 2
  ഭാഗം 3

 

 

ഈ വർഷത്തെ ഓണം ആൽബം കേൾക്കാനും ഡൗൺലോഡ് ചെയ്യാനും http://onam.eenam.com/ സന്ദർശിക്കുക.

Article Tags: