2010 ലെ ടോപ്പ് ടെൻ സിനിമാഗാനങ്ങൾ

എം3ഡിബിയുടെ സംഗീത ചർച്ചാ വിഭാഗമായ പാട്ടുപുസ്തകത്തിലെ അംഗങ്ങൾക്കിടയിൽ നടത്തിയ ടോപ് 10 – 2010 സിനിമാ ഗാനങ്ങളുടെ മത്സര ഫലം ഇവിടെ അറിയിക്കുകയാണ്. 20 പേരാണ് ഇതിൽ പങ്കെടുത്തത്. പാട്ടുപുസ്തകത്തിലെ അംഗസംഖ്യ വച്ചുനോക്കുമ്പോൾ ഇത് അൽ‌പ്പം കുറവാണെങ്കിലും പങ്കെടുത്ത 20 പേരും സംഗീതത്തേയും മലയാളഗാനങ്ങളേയും നിരീക്ഷിക്കുകയും അവയെ നിരൂപണം ചെയ്യുകയും ചെയ്യുന്ന ആളുകളായതിനാൽ ഈ തിരഞ്ഞെടുപ്പ് അത്യന്തം പ്രാധാന്യമർഹിക്കുന്നു.

ചിലർ ഒന്നും രണ്ടും ഗാനങ്ങൾ മാത്രം പറഞ്ഞുപോയപ്പോൾ മറ്റു ചിലർ 20 ഗാനങ്ങൾ വരെ പറഞ്ഞു. ഏതായാലും മലയാള ഗാനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ നിലനിൽ‌പ്പിനേയും ജനപ്രീതിയേയും ഗുണനിലവാരത്തേയും കുറിച്ച് അത്യന്തം പ്രാധാന്യമർഹിക്കുന്ന ഈ കാലഘട്ടത്തിൽ വന്ന പുതിയ ഗാനങ്ങളെ ശ്രദ്ധാപൂർവ്വം കേൾക്കാനും വിലയിരുത്താനും പാട്ടുപുസ്തക അംഗങ്ങൾ കാണിച്ച സൌമനസ്യം അഭിനന്ദനമർഹിക്കുന്നു.

ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്തത് കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോപാടുന്നു എന്ന ഗാനമാണ്. ഇളയരാജ സംഗീതവും വയലാർ ശരച്ചന്ദ്രവർമ്മ രചനയും നിർവ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിഹരനും കെ എസ് ചിത്രയും ചേർന്നാണ്. രണ്ടാം സ്ഥാനത്തെത്തിയത് റഫീക് അഹ്മദ് രചനയും ഗോപീ സുന്ദർ സംഗീതവും നിർവ്വഹിച്ച് അൻ‌വർ എന്ന ചിത്രത്തിൽ നവീൻ അയ്യരും ശ്രേയാ ഘോഷാലും ചേർന്ന് ആലപിച്ച കിഴക്കുപൂക്കും മുരിക്കിനെന്തൊരു ചുകചുകപ്പാണേ എന്ന ഗാനമാണ്. മൂന്നാം സ്ഥാനം കോക്ടെയിൽ എന്ന ചിത്രത്തിലെ നീയാം തണലിന് എന്ന അൽഫോൺസ് സംഗീതം നൽകി സന്തോഷ് വർമ്മയെഴുതി വിജയ് യേശുദാസും തുളസി യതീന്ദ്രനും ചേർന്ന് ആലപിച്ച ഗാനമാണ്. നാലാം സ്ഥാനത്തേക്ക് 3 ഗാനങ്ങൾ ഉണ്ട്. അഞ്ചാം സ്ഥാനത്തേക്ക് 4 ഗാനങ്ങളും. പാട്ടുപുസ്തകത്തിലെ അംഗം കൂടിയായ യാസിർ സാലിയുടെ അരികത്തായാരോ എന്ന എലിസബത് രാജുവിനൊത്തുള്ള യുഗ്മഗാനം 7 ആം സ്ഥാനത്ത് നിൽക്കുന്നു. ഗാനങ്ങളെക്കുറിച്ചുള്ള ടേബിൾ താഴെക്കൊടുക്കുന്നു.

ഗാനം

സിനിമ

പൊസിഷൻ

വരികൾ

സംഗീതം

പാടിയത്

ആരോ പാടുന്നു

കഥ തുടരുന്നു

1

ശരത്ചന്ദ്രവർമ്മ

ഇളയരാജ

ഹരിഹരൻ & ചിത്ര

കിഴക്കുപൂക്കും

അൻ‌വർ

2

റഫീഖ് അഹമ്മദ്

ഗോപീസുന്ദർ

നവീൻ ഐയ്യർ& ശ്രേയാ ഘോഷൽ

നീയാം തണലിനു

കോക്ക്ടെയിൽ

3

സന്തോഷ് വർമ്മ

രതീഷ് വേഗ

വിജയ് യേശുദാസ്  & തുളസി യതീന്ദ്രൻ

മാവിൻ ചോട്ടീലെ

ഒരു നാൾ വരും

4

മുരുകൻ കാട്ടാക്കട

എം ജി ശ്രീകുമാർ

എം ജി ശ്രീകുമാർ & ശ്വേതാ മോഹൻ

Article Tags: 
Contributors: