കുസുമവദന മോഹസുന്ദരാ
കുസുമവദന മോഹസുന്ദരാ
എൻ മദനലളിത ഗാനവല്ലഭാ ഓ...
കുസുമവദന മോഹസുന്ദരാ
എൻ മദനലളിത ഗാനവല്ലഭാ
സ്വീറ്റി ഫേസുള്ളൊരു ഹാൻഡ് സം ഗൈയടാ (2)
ഔ ചബ്ബീ ചീക്കീ നോട്ടീ ഗൈയടാ
കൊലുസിനലസ നടനമേ
മയിലിനൊത്തൊരഴകിയേ
നളനു പ്രണയ ദൂതു പോയ രാജഹംസമേ
(കുസുമവദന..)
പട്ടണം ഞെട്ടണ പാട്ടു പാടുന്നൊരെൻ കുട്ടു മണിക്കുട്ടാ
നിന്റെ പെണ്ണായും കണ്ണായും എന്നും ഞാനില്ലേ
മൈക്കെടുത്തമ്മാനമാടുന്ന നേരത്ത്
മൈക്കേൽ ജാക്സനല്ലേ
നിന്റെ പാട്ടായുംകൂട്ടായും കൂൂടെ ഞാനല്ലേ
എന്റെ പൈങ്കിളിക്കു താ ഒരു കുഞ്ഞു സമ്മാനം
പുള്ളിക്കുയിലേ നിന്റെ കുറുമ്പിൽ ഒരു
കിങ്ങിണിപ്പൂമുത്തം
(കുസുമവദന..)
സ്വീറ്റി ഫേസുള്ളൊരു ഹാൻഡ് സം ഗൈയടാ
ഗൈയടാ ഓ മൈ സ്വീറ്റ് ഹാർട്ട്..
കാലത്തെഴുത്തേറ്റ് കിച്ചനിലെത്തുമ്പോൾ
കോഫിയും കോൺ ഫ്ലേക്സും
നിന്റെ ബ്രേക് ഫാസ്റ്റായ് ഞാനെന്നും കൊണ്ടത്തരാല്ലോ
ആ. തൂശനില വെച്ച് തുമ്പപ്പൂ ചോറിട്ട് സാമ്പാറും ചമ്മന്തിയും
നിന്നെ മാമൂട്ടാം താരാട്ടാം തങ്കക്കുടമല്ലെ
നിന്നെ ബെൻസിലേറ്റി എന്നും കൊണ്ടുപോയിടാം
എന്റെ കരളേ നിന്റെ കവിളിൽ ഒരു കുങ്കുമപൂമുത്തം
(സ്വീറ്റി.....)