പണ്ടു പണ്ടൊരു ചിത്തിരപ്പൈങ്കിളി

 

പണ്ടുപണ്ടൊരു ചിത്തിരപ്പൈങ്കിളി
പമ്പാനദിയുടെ കരയില്‍....
പത്മപ്പൂവിതള്‍കൂട്ടിനുള്ളില്‍
തന്‍പ്രിയനേയും തേടീ ഇരുന്നു(2)
( പണ്ടു പണ്ടൊരു ...)

പവിഴവഞ്ചിയില്‍ പഞ്ചമി വഞ്ചിയില്‍
പമ്പയില്‍ വന്നൊരു പാട്ടുകാരന്‍
ചിത്തിരക്കിളിയെ കണ്ടുകൊതിച്ചു
ചിത്തത്തിലവന്‍ നിന്നു പുഞ്ചിരിച്ചു
പാട്ടുകാരന്‍ കിളിയോടു ചൊല്ലീ
.ഞാന്‍ നിന്റെ ഹൃദയത്തെ സ്നേഹിയ്ക്കുന്നു
( പണ്ടു പണ്ടൊരു ...)

കനവിന്റെ കുടിലില്‍ കണ്ണുനീര്‍ക്കുടിലില്‍
കനകവര്‍ണ്ണത്തൂവല്‍ച്ചിറകൊതുക്കീ
ചക്രവാകപ്പിടപോലവള്‍ നിന്നു
ചക്രവാളങ്ങള്‍ മിഴിച്ചു നിന്നു
കിളിയുടെ മൌനം വാചാലമായി
ഞാനെന്റെ ഹൃദയം കൊടുത്തുപോയീ
( പണ്ടു പണ്ടൊരു ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu Pandoru Chithirappainkili

Additional Info

അനുബന്ധവർത്തമാനം