ഭൂമി തൻ പുഷ്പാഭരണം
Music:
Lyricist:
Singer:
Raaga:
Film/album:
ഭൂമി തന് പുഷ്പാഭരണം
ഗ്രാമത്തിന് തിരുവാഭരണം
പൊന്മണിപൈതലിന്റെ പുഞ്ചിരിപ്പൂവുകളെന് (2)
കരളിന്റെ കണ്ണുകള്‍ക്കു കനകാഭരണം
(ഭൂമി തന് ...)
അരുവികള്‍ തൊട്ടിലാട്ടീ ഉറക്കീടും
ആനന്ദഭൈരവി പാടീടും
അമ്മയില്ലാത്ത നിന് കവിളത്തൊരായിരം(2)
അഴകുള്ള മുത്തങ്ങള്‍ നല്കീടും
മകളേ പൊന്മകളേ
നീ ഉണരൂ നീ വളരൂ നീ ഉയരൂ
(ഭൂമി തന് ...)
കുരുവികള്‍ കുങ്കുമപ്പൂമെത്ത വിരിയ്ക്കും
കുളിരണിപ്പൂന്തിങ്കള് സഖിയാകും
മുത്തശ്ശിപ്പാട്ടുകള്‍ മുത്തുക്കുട നിവര്‍ത്തി (2)
മുത്തേ നിന്നെ വന്നെതിരേല്ക്കും
മകളേ പൊന്മകളേ
നീ ഉണരൂ നീ വളരൂ നീ ഉണരൂ
(ഭൂമി തന് ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Bhoomithan Pushpaabharanam
Additional Info
ഗാനശാഖ: