ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
കതിർമഴ പൊഴിയും ദീപങ്ങൾ കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻ താരകങ്ങൾ താഴെ വീഴും അഴകോടെ
ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ (ഒന്നാനാം....)
ഒത്തിരിയൊത്തിരി ഇരവുകൾ
ചിരിയുടെ മുത്തു പൊഴിഞ്ഞൊരു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന പെണ്ണാളേ
ഏഴു ജന്മങ്ങളേഴാം കടലായി
എന്റെ ദാഹങ്ങളീറക്കുഴലായീ (2)
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ
ചിരിക്കുന്ന കാൽചിലങ്ക താളമായി ചേർന്നു വാ
ചിത്രവീണയിൽ നിലാവിൻ മുത്തുമാരി പെയ്യാൻ (ഒന്നാനാം....)
ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിൻ മനസ്സല്ലോ (2)
നേരാവുമോ സ്വപ്നം മയിലാകുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ പൊൻ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വെച്ചതല്ലേ (ഒന്നാനാം...)