തിങ്കളേ പൂന്തിങ്കളേ
തിങ്കളേ പൂന്തിങ്കളേ....
വെളുവെളുങ്ങനെ വെളുവെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില കളിയടയ്ക്കയും
ചേർത്തൊരുക്കേണം
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ
കനകത്താരകക്കാട്ടിൽ കരയാമ്പൂ നുള്ളണം (2)
മലയമാരുതൻ നൽകും ഏലത്തരി ചേർക്കണം (2)
കിഴക്കു ദിക്കിലെ മാളികയിലെ മാരനൊന്നു മുറുക്കണം (2)
കിഴക്കുദിക്കും നേരമവനു ചുണ്ടുകൾ ചുമക്കണം (2)
വെളുവെളുങ്ങനെ വെളുവെളുങ്ങനെ
മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില
കളിയടയ്ക്കയും ചേർത്തൊരുക്കേണം
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ
പുലരിത്തിരകളാലേ പൂമാല കോർക്കണം (2)
പൂങ്കുയിലുകൾ നീളേ പുല്ലാങ്കുഴലൂതണം (2)
ചന്തമേറും അന്തിമുല്ല ചന്ദനത്തിരി കൊളുത്തണം (2)
വനലതകൾ വള കിലുക്കി വിശറി വീശി നിൽക്കണം (2)
വെളുവെളുങ്ങനെ മിന്നിടേണം വെള്ളിത്താമ്പാളം
അതിൽ തുളസി വെറ്റില കളിയടയ്ക്കയും
ചേർത്തൊരുക്കേണം
തിങ്കളേ പൂന്തിങ്കളേ തിങ്കളേ പൂന്തിങ്കളേ (3)