ഒരാളിന്നൊരാളിന്റെ - F

ഒരാളിന്നൊരാളിന്റെ സാന്നിധ്യമിത്രയും
പ്രിയമായ്‌ തീരുന്നതെങ്ങിനെ
ഒരാളിന്നൊരാളിന്റെ പുഞ്ചിരി ഇത്രമേൽ
ഹൃദ്യമായ് തോന്നുന്നതെങ്ങിനെ
തിരമാലയായ്‌ അഗ്നിജ്വാലയായ്‌ ഇഷ്ടം
ഓരോ രോമകൂപങ്ങളിലൂടെയും
അന്തരാത്മാവിലേക്കാളിപടർന്നീ
സന്തോഷസാഗരം തീർക്കുന്നതെങ്ങനേ
(ഒരാളിന്നൊരാളിന്റെ...)

ഇതു ഭൂമിയിൽ ജീവിതം തുടരാൻ
നമ്മെ കൊതിപ്പിയ്ക്കും സൗഭാഗ്യം
പ്രപഞ്ചത്തിൻ ജീവരഹസ്യം
സ്വർഗ്ഗീയ സൗന്ദര്യം
ഈ സൗന്ദര്യനിലാക്കുളിർ ചോലയിൽ
മുങ്ങിത്തുടിക്കാനുഴറുന്നു
മനസ്സുഴറുന്നു
ഒരാളിന്നൊരാളിന്റെ സാന്നിധ്യമിത്രയും
പ്രിയമായ്‌ തീരുന്നതെങ്ങിനെ

ഒരു ദുഃഖമേയുള്ളു ബാക്കി
ഈ മധുരവുമൊരുനാളിൽ കൈയ്ക്കും 
ആ കൈയ്പു തീണ്ടാത്തൊരു പാനപാത്രം
തേടിത്തേടി വരുന്നൂ ഞാൻ
ആ പ്രേമചഷകമെവിടേ... 
(ഒരാളിന്നൊരാളിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oralinnoralinte - F

Additional Info

Year: 
2005

അനുബന്ധവർത്തമാനം