ഒരു വീണപൂവിനെന്തിനീ

ഒരു വീണപൂവീനെന്തിനീ
മിഴിയോരമീറനായി
ഈ ഓർമ്മപോലും എന്തിനീ
കനൽക്കാറ്റു പോലെ വീശി
അനുഭൂതി മാത്രമേകും
ഋതുശലഭമെങ്ങു പോയി
എങ്ങോ...

നേർത്ത താരാട്ടിൻ ഈണങ്ങൾ
ഒഴുകിയെത്തുന്ന രാവിൽ
ആരെയോർത്തിന്നു കേഴുന്നു
രാവിൽ വേഴാമ്പൽ പോ‍ലെ
നിന്റെ ഹൃദയവേണു പോലുമെന്തേ
ശ്രീരാഗം മറന്നു
നിന്റെ ഹൃദയവേണു പോലുമെന്തേ
ശ്രീരാഗം മറന്നു
എന്തേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru veenapoovinenthinee

Additional Info

Year: 
1998

അനുബന്ധവർത്തമാനം