മധുരിക്കും മനസ്സിന്റെ

ആ....
മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം
കണിച്ചെപ്പിൽ കനവിന്റെ വളക്കിലുക്കം
ആലോലംകാറ്റിൽ ആരാരോ പാടും
അരിയസംഗീത രാഗോദയം
മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം
കണിച്ചെപ്പിൽ കനവിന്റെ വളക്കിലുക്കം

വർണ്ണച്ചിറകുമായ് എൻ നെഞ്ചിലിള
മോഹപ്പറവകൾ
തെന്നിപ്പടരുമോ ഈ രാവിലൊരു
മാരിപ്പുളകമായ്
കണ്ണിൽ കൊളുത്തുമോ 
മിന്നുമൊരു കാവൽവിളക്കു നീ
തുള്ളിത്തുളുമ്പുമോ 
മൂളുമൊരു മോഹസ്വരങ്ങളായ്
ഗഗ രിരി ഗരിഗരി സനിപനിപ
രിഗരി സനിപനി സരിഗ പഗരിഗ
രിഗരി സരിഗ പഗരി സരിഗ
പനിപ ഗരിഗ സനിപഗരി
സാനന്ദമാം സംഗീതമേ
സാരംഗിയിൽ പൂങ്കാവ് നീ
ഹൃദയരാഗാഞ്ജലിയിലേകാന്തതയിലേതോ
പ്രണയകവിതപാടുമൊരു
പാഴ്ശ്രുതിയിലെൻ നിനവുമുണരവേ
മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം
കണിച്ചെപ്പിൽ കനവിന്റെ വളക്കിലുക്കം

തിങ്കൾത്തളികയിൽ 
പാൽത്തുള്ളിയുടെ മോഹക്കുളിരുപോൽ 
എന്നിൽ പടരുമോ ഈ പ്രേമദലമുള്ളിൽ തെളിയവേ
ഹൊയ് മാറിൽ പതിക്കുമോ മെല്ലെ 
മധുമാരിപ്പളുങ്കുകൾ
നീലക്കടമ്പുപോൽ പൂക്കുമൊരു 
പൂന്തേൻ കുരുന്നുകൾ
പഗ പഗ പനിപ പഗഗരി
സരി സരി ഗരി പധനി പസപനി
പസ രിസനി പനി
സനിപ സനി പനിപ നിപ
ഗപനി സനിപഗ
സാഫല്യമാം ശ്രീരാഗമേ
സമ്മോഹമായ് തോരാവു നീ
കനകതാരാവലിയിലാകാശമൊരു
മായാമധുര കലിക പോലെ
ശുഭദീപദലരാജികളിലുണരവേ

മധുരിക്കും മനസ്സിന്റെ മണിക്കിലുക്കം
കണിച്ചെപ്പിൽ കനവിന്റെ വളക്കിലുക്കം
ആലോലംകാറ്റിൽ ആരാരോ പാടും
അരിയസംഗീത രാഗോദയം
ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhurikkum manassinte

Additional Info

Year: 
1996

അനുബന്ധവർത്തമാനം