നിർമൽ ബേബി വർഗീസ്

Nirmal Baby Varghese
Nirmal Baby Varghese
സംവിധാനം: 1
കഥ: 1
തിരക്കഥ: 1

നിർമൽ ബേബി വർഗീസ് ഒരു ഫിലിം എഡിറ്ററും സംവിധായകനുമാണ്. ബിരുദപഠനത്തിനു ശേഷം ഫിലിം എഡിറ്റിംഗിൽ ഡിപ്ലോമ ചെയ്തു. തുടർന്ന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ പ്രാക്ടീസ് ചെയ്യവേ ചില ചലച്ചിത്രങ്ങളിൽ ഫിലിം എഡിറ്റിംഗ് അസിസ്റ്റന്റായി പ്രവർത്തിച്ചു. ശേഷം ഒരു ഫ്രീലാൻസ് ഫിലിം ആൻഡ് വീഡിയോ എഡിറ്ററായി പ്രവർത്തിച്ചു. കൂടുതലായി ഹൃസ്വ ചിത്രങ്ങളിലും പരസ്യങ്ങളിലും പ്രവർത്തിച്ച ഇദ്ദേഹം സ്വന്തമായി ചില ഹൃസ്വ ചിത്രങ്ങളും ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്യുന്ന ''വഴിയെ'' എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനായുള്ളത്.

Nirmal Baby