നെല്ലിക്കോട് ഭാസ്കരൻ

Nellikode Bhaskaran

കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായ ഭാസ്കരമേനോൻ മലയാള സിനിമയിൽ അറിയപ്പെട്ടത്, നെല്ലിക്കോട് ഭാസ്കരൻ എന്ന പേരിൽ ആണൂ. കുതിരവട്ടത്തെ ദേശപോഷിണി വായനശാലയിലെ പ്രവർത്തകനും നടനുമായിട്ട് കലാജീവിതം ആരംഭിച്ച ഭാസ്കരൻ, അന്നു കോഴിക്കോട്ടെ നാടകവേദികൾ നിഞ്ഞു നിന്നത് കെ.പി.ഉമ്മര്‍, കുഞ്ഞാണ്ടി, ബാലന്‍ കെ.നായര്‍, വാസുപ്രദീപ്, ശാന്താദേവി, കുതിരവട്ടം പപ്പു, കുഞ്ഞാവ, എന്നീ പ്രമുഖർക്ക് ഒപ്പമായിരുന്നു.

സ്ത്രീകൾ നാടകവേദികളിലേയ്ക്ക് അധികം എത്താതിരുന്ന കാലം മുതൽ സഹോദാരി കോമളവും ഭാസ്കരനൊപ്പം ഒപ്പം വേദികൾ പങ്കിട്ടിരുന്നു.

പിൽ‌ക്കാലത്ത് മലയാള സിനിമയിൽ സജീവമായപ്പോഴും നാടകത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടായിരുന്നതായി കാണാൻ കഴിയും. ആദ്യകാല സിനിമകളിൽ അധികവും  മുസ്ലീം കഥാപാത്രങ്ങള്ളെയാണു നെല്ലിക്കോട് ഭാസ്കരൻ അവതരിപ്പിച്ചിരുന്നത്, അത്തരം ശ്രമങ്ങളുടെ  വിജയമായിരുന്നു 1972ൽ മരം എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടി എത്തിയത് 1979ൽ ശരപഞ്ജരം എന്ന ചിത്രത്തിലൂടെയും അദ്ദേഹം രണ്ടാമത്തെ മികച്ച നടനുൾളള്ല സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

1988 ഓഗസ്റ്റ് 11നു നെല്ലിക്കോട് ഭാസ്കരന്‍ അന്തരിച്ചു