മീര കൃഷ്ണൻ
1993 ഒക്ടോബർ 2 ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ അടുത്ത് പേരൂര് ജനനം .അച്ഛൻ കെ കെ കൃഷ്ണൻ കുട്ടി, ഇന്ത്യൻ ബാങ്കിൽ നിന്ന് അസിസ്റ്റന്റ് മാനേജർ ആയിട്ട് വിരമിച്ചു. അമ്മ മല്ലിക വി സി, വീട്ടമ്മയാണ്
കോട്ടയം St: Anne's ghss ഇൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീര .മാന്നാനം കെ ഇ കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദവും എസ് ബി കോളേജ് ചങ്ങനാശ്ശേരിയിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി . ഇപ്പോൾ എസ് ബി കോളേജിൽ ഡോ. ജോസ് ജോർജിന്റെ കീഴിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോട് കൂടി ഗവേഷണം നടത്തുന്നു. സിനിമയാണ് ഗവേഷണ മേഖല .
കോളേജ് പഠനകാലത്ത് യൂണിവേഴ്സിറ്റി നാടകമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. രാജശേഖരൻ ഓണം തുരുത്ത് മാഷ് അന്ത്രയോസ് മാറാട്ടുകളം എന്നിവരാണ് നാടകഗുരുക്കന്മാർ . പി ജി പഠന കാലത്ത് നാടകങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി. ചങ്ങനാശ്ശേരി ഇടം സാംസ്‌കാരിക സൊസൈറ്റിയുമായി ബന്ധപ്പെട്ട് നാടക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന മീര നാടക് (Natak) ന്റെ കോട്ടയം മേഖല അംഗം കൂട്ടിയാണ്.
മലയൻകുഞ്ഞാണ് മീരയുടെ ആദ്യ ചിത്രം. ഓഡിഷൻ വഴിയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. മുൻപ് വിധു വിൻസെന്റ് നോടൊപ്പം വിമോചനത്തിന്റെ പാട്ടുകാർ എന്ന ഡോക്യുമെന്ററിയിൽ ഒരു കഥാപാത്രം ചെയ്തിരുന്നു.
സമത : എ കളക്റ്റീവ് ഫോർ ജൻഡർ ജസ്റ്റിസ് 2022 ൽ നടത്തിയ നാടക രചന മത്സരത്തിൽ മീര രചന നിർവഹിച്ച 'പെൺചൂര് ' എന്ന നാടകത്തിനു ഒന്നാംസ്ഥാനം ലഭിച്ചിരുന്നു .ഇടം നാടക സംഘം എന്ന നാടക കൂട്ടായ്മയിലെ ഒരു അംഗം കൂടിയാണ് മീര . ഈ കൂട്ടായ്മ രചനയും സംവിധാനവും നിർവഹിച്ച ഇരാവതി എന്ന നാടകത്തിലെ അഭിനയത്തിന് എം. ജി യൂണിവേഴ്സിറ്റിയുടെ നാടകമത്സരത്തിൽ ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുകയുണ്ടായി . . എസ് ബി കോളേജിൽ എല്ലാ കൊല്ലവും നടത്തി വരുന്ന പ്രേം നസീർ ബെസ്റ്റ് ആക്ടർ നാടക മത്സരത്തിൽ തുടർച്ചയായ മൂന്ന് കൊല്ലവും രചനയും സംവിധാനവും നിർവഹിച്ച നാടകങ്ങൾ വിജയം നേടിയിരുന്നു. ഡിഗ്രി പഠന കാലത്ത് ഒറ്റക്കരിമ്പന എന്ന പേരിൽ ചെറുകഥ സമാഹാരം പ്രസിദ്ധീകരിക്കുകയും .
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു 'കുലസ്ത്രീ അഥവാ പാടില്ല ' എന്ന പേരിൽ ഫേസ്ബുക്കിലൂടെ ലൈവ് ഡ്രാമ ചെയുകയും, അത് വൈറൽ ആവുകയും ഒട്ടേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു .
ഭർത്താവ് : നയനേന്ദ്ര കുമാർ കെ സി കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.
സഹോദരൻ : യദു കൃഷ്ണൻ , അഡ്വക്കേറ്റ് ആണ് (കോട്ടയം ബാർ അസോസിയേഷൻ )
സിസ്റ്റർ ഇൻ ലോ : ഗായത്രി കെ, അഡ്വക്കേറ്റ് ആണ് (കോട്ടയം ബാർ അസോസിയേഷൻ )
മീരയുടെ മേൽവിലാസം
കല്ലുവേലിൽ ഹൌസ്.
പേരൂർ പി ഓ
കോട്ടയം