മനോജ് നിരക്ഷരൻ

Manoj Niraksharan

ജനിച്ചതും (1969) വളർന്നതും എറണാകുളം ജില്ലയിലെ മുനമ്പം എന്ന സ്ഥലത്ത്. കണ്ണൂർ ഗവ: എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് 1990 ൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ ബിരുദം. ദീർഘകാലം അബുദാബി ആസ്ഥാനമാക്കി ഓയൽ ഫീൽഡിലായിരുന്നു ജോലി. ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമാക്കി ഡിഫൻസ് സെക്റ്ററിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭാര്യ ഗീത, മകൾ നേഹ. സിനിമകൾ അവസ്ഥാന്തരം & കറുത്ത ജൂതൻ. ‘വശ്യപ്രാപ്തി വരണഹസ്തം‘, ‘എങ്ങോട്ടാ‘ എന്നീ ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2022ലെ ചുങ്കത്ത് ജ്വല്ലറിയുടെ പരസ്യത്തിൽ മോഡലായിട്ടുണ്ട്.