മധുശ്രീ നാരായൺ

Madhusree Narayan
മധുശ്രീ
ആലപിച്ച ഗാനങ്ങൾ: 20

പണ്ഡിറ്റ് രമേഷ് നാരായണന്റെ ഇളയപുത്രി. ജയരാജ് സംവിധാനം ചെയ്ത "മകൾക്ക്" എന്ന സിനിമയിലെ "പാവകളി" എന്നു തുടങ്ങുന്ന ഗാനം ജാസി ഗിഫ്റ്റിനൊപ്പം പാടുമ്പോൾ മധുശ്രീക്ക് ആറുവയസ്സാണ് പ്രായം. അച്ഛന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്ന മധുശ്രീ,അദ്ദേഹം സംഗീത സംവിധാനം നിർവ്വഹിക്കുന്ന സിനിമകളിലെ പാട്ടുകൾക്ക് ട്രാക്ക് പാടിയും അല്ലാതെ പിന്നണിഗായികയായും കഴിവ് തെളിയിക്കുന്നു. 2010ൽ അന്താരാഷ്ട്ര പ്രശംസയുൾപ്പടെ ഏറെ അവാർഡുകൾ കരസ്ഥമാക്കിയ "ആദാമിന്റെ മകൻ" എന്ന സിനിമയിലെ "കിനാവിന്റെ മിനാരത്തിൽ" എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ആലപിച്ചിരിക്കുന്നത് മധുശ്രീയാണ്. ഗാനങ്ങളുടെ ഭാവമറിഞ്ഞ് പാടുക എന്നതാണ് ഈ ചെറുപ്രായക്കാരിയെ സമാനരായ മറ്റ് കുട്ടികളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. പഠനത്തിലും മികവ് പുലർത്തുന്ന മധുശ്രീ വെസ്റ്റേൺ മ്യൂസിക്കും ആലപിക്കുന്നു.