മധുബാല

Madhubala
Madhubala
Date of Birth: 
Wednesday, 26 March, 1969
മധു

1969 മാർച്ച് 26 -ന് മധുബാല രഘുനാഥ് എന്ന മധുബാല ജനിച്ചു. ഹേമമാലിനി മധുബാലയുടെ ബന്ധുവാണ്. ജൂഹു സെന്റ് ജോസഫ് സ്ക്കൂൾ, മുംബൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു മധുബാലയുടെ പഠനം. 1991 -ൽ Phool Aur Kaante എന്ന ഹിന്ദി സിനിമയിൽ അജയ് ദേവ്ഗണ്ണിന്റെ നായികയായാണ് മധുബാല ചലച്ചിത്ര ലോകത്ത് അരങ്ങേറുന്നത്. തുടർന്ന് തമിഴിൽ മമ്മൂട്ടിയുടെ നായികയായി അഴകൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ആ വർഷം തന്നെ മധുബാല മലയാള സിനിമയിലും തുടക്കം കുറിച്ചു. നീലഗിരി, ഒറ്റയാൾ പട്ടാളം എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. അതിനുശേഷം യോദ്ധ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി. ആറ് മലയാള ചിത്രങ്ങളിലും റോജ ഉൾപ്പെടെ നിരവധി തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും മധുബാല അഭിനയിച്ചിട്ടുണ്ട്.

മധുബാല 1999 -ൽ വിവാഹിതയായി. ആനന്ദ് ഷാ ആണ് ഭർത്താവ്. അവർക്ക് രണ്ടു മക്കളാണുള്ളത്.