യാനം അനന്തം

 യാനം അനന്തം

അനന്തമോ കാലം
ചിറകാലെഴുതും   കഥയിൽ
വിടരും പടരും നിറ  നിറ ജാലം


ആഴിയായാൽ വീചി കാണും
ഒളി വീശിയാൽ നിഴലും പൂക്കും
വീണയായാൽ ഗാനമൂറും
വിരൽ മുട്ടിയാൽ പൊഴിയും പ്രഭാകണം
യുഗങ്ങൾ തൻ മൂക വീഥിയിൽ (യാനം...)


മാനമായാൽ മേഘം മൂടും
ഉയരങ്ങളിൽ തുഹിനം പെയ്യും
രൂപമായാൽ  ഭാവമോലും
ലയഭംഗിയിൽ ഒഴുകും മനോരഥം
പ്രശാന്തത പുൽകും വീഥിയിൽ  (യാനം...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaanam Anantham

Additional Info

അനുബന്ധവർത്തമാനം