വീണ്ടും വസന്തം വിരുന്നെത്തുമീ

വീണ്ടും വസന്തം വിരുന്നെത്തുമീ സന്ധ്യയിൽ
വീണ്ടും കുടമുല്ല പൂക്കുമീ രാത്രിയിൽ (2)
വനമുല്ല വിടരുമീ വാസന്ത സൗഗന്ധിയിൽ
പൗർണമി പൊഴിക്കും നിറ നിലാവിൽ...
എന്തു ഭംഗി... പ്രകൃതീ നിനക്കെന്തു ഭംഗീ…
(വീണ്ടും വസന്തം...)

കുളിർ ചൊരിഞ്ഞെത്തുന്ന കോട മഞ്ഞിൽ മൂടി
നിർവൃതി പുൽകുന്ന മാമലകൾ (2)
ഇളം കാറ്റു തഴുകീടും പൂഞ്ചോല പുൽകീടും
ഹരിത വർണ്ണമാം തീര ഭൂവിൽ
ഈ മലനാടിൻ സൗന്ദര്യ നിറ സന്ധ്യ
മരതക ലാവണ്യ ഋതു സന്ധ്യ
(വീണ്ടും വസന്തം...)

ചാരുതയാർന്നൊരാ നീല തടാകത്തിൽ
ഇമ വെട്ടി കളിക്കുന്ന പരൽ മീനുകൾ (2)
ഉള്ളം നിറഞ്ഞീടും മോഹം തുളുമ്പീടും
സ്വർഗീയ സുന്ദര ഹൃദ്യ ഭൂവിൽ
ഈ മലനാടിൻ വശ്യമാം നിറ സന്ധ്യ
കുങ്കുമ ശോഭിത വർണ്ണ സന്ധ്യ
(വീണ്ടും വസന്തം...)*************

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veendum vasantham virunnethumee

Additional Info

Orchestra: 
ഓർക്കസ്ട്രേഷൻ

അനുബന്ധവർത്തമാനം