ഉദയഗിരിയിറങ്ങി വരും
ഉദയഗിരി ഇറങ്ങി വരും കാറ്റേ കുളിർ കാറ്റേ
ഉർവശീതീർത്ഥമാടും കാറ്റേ കുളിർ കാറ്റേ
ഉല്ലാസപ്പന്തലിൽ വാ പുല്ലാങ്കുഴലൂതി വാ
ഇന്നെനിക്കൊരു പല്ലവി പാടിത്താ (ഉദയ...)
കരളിലെ ചില്ലയിൽ കുളിരു പൊതിഞ്ഞിടും
പകലും കിനാവുകൾ പൂവണിയും (2)
പ്രേമമാം പൈങ്കിളി കൂടു കൂട്ടിടുവാൻ
ആ മരച്ചില്ലയിൽ പറന്നു വരും
പ്രണയിനിമാർ നെടുവീർപ്പണിയുന്നൊരു
പൈങ്കിളിക്കഥ നീ പറഞ്ഞു താ (ഉദയ...)
എവിടെയും തുള്ളിക്കളിച്ചു നടക്കുവാൻ
യൗവനം വർണ്ണച്ചിറകണിയും (2)
മലരുകൾ കാണുമ്പോൾ മാല കൊരുക്കുവാൻ
മാനസം തുടിച്ചു തുടിച്ചുണരും
പ്രിയനു ചാർത്തീടുവാൻ മാനത്തും കാവിലെ
പൊന്നിലഞ്ഞിപ്പൂ നീ പറിച്ചു താ (ഉദയ...)
-----------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Udayagiri irangi വരും
Additional Info
ഗാനശാഖ: