രണ്ടു ചന്ദ്രനുദിച്ച രാത്രി - F

ആ...
രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി
ഒന്നു മേലെ വിണ്ണിലും 
മറ്റൊന്നു താഴെ മണ്ണിലും 
(രണ്ടു...)

ഭാവദീപ്തി വഴിഞ്ഞു നില്‍ക്കും
ഭാനുകിരണം നീ - സുന്ദര 
ഭാനുകിരണം നീ 
പ്രണയമഞ്ജിമ പകരുമനുപമ- 
വിപിന മഞ്ജരി നീ - ഹര്‍ഷ
സ്വരസുധാഞ്ജലി നീ
രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി
ഒന്നു മേലെ വിണ്ണിലും 
മറ്റൊന്നു താഴെ മണ്ണിലും

മാരിവില്ലിന്‍ മാല കോര്‍ക്കാം
മാറിലണിയിക്കാം
ഞാന്‍ നിന്‍ മാറിലണിയിക്കാം 
കുടിലകുന്തളമൊതുക്കി മൃഗമദ-
തിലകമണിയിക്കാം - ചേലില്‍
തിലകമണിയിക്കാം

രണ്ടു ചന്ദ്രനുദിച്ച രാത്രി രമ്യരാത്രി
ഒന്നു മേലെ വിണ്ണിലും 
മറ്റൊന്നു താഴേ മണ്ണിലും 
(രണ്ടു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
randu chandranudicha rathri - F

Additional Info

Year: 
2001

അനുബന്ധവർത്തമാനം