പൊന്നാമ്പൽപ്പൂ

പൊന്നാമ്പൽപ്പൂ മണിക്കുട നീർത്തുന്നൂ
പൂമാനത്ത് വെയിൽ പൊന്നുരുക്കുന്നൂ
കണിമലർ കൊമ്പു നീർത്തും നിരനിരത്താരകങ്ങൾ
തുടുമിഴിത്തുമ്പുഴിഞ്ഞും പുലരൊളി തെല്ലണിഞ്ഞും
വരവായിതിലേ ഇണകളേ എതിരേൽക്കാനായ് (പൊന്നാമ്പൽ..)

പലനാളായുള്ളിൽ പൂക്കും കുളിരൂറും സങ്കല്പങ്ങൾ
ഇരു പേരും തമ്മിൽ കൈമാറും
കൊതിയോടെ കണ്ണും കണ്ണും ശ്രുതി മീട്ടും നാടൻ ശീലായ്
അറിയാതെ തമ്മിൽ ചേർന്നീടും
ഏതേതോ മധുരവുമായ്
ഓരോരോ കഥ പറയാൻ
കാണാപ്പൂങ്കൊമ്പത്തെ കന്നിപ്പൂക്കൾ നുള്ളാൻ (പൊന്നാമ്പൽ...)

നിഴൽ വീഴും വാകച്ചോട്ടിൽ ധനുമാസക്കാറ്റും ഞാനും
തിരുവാതിര മേളം തുള്ളുമ്പോൾ
കിളിവാതിൽ മെല്ലെച്ചാരി തിരി താഴ്ത്തും തങ്കത്തിങ്കൾ
കളമൈനത്തൂവൽ വീശുമ്പോൾ
എങ്ങെങ്ങോ തഴുകി വരും
പൂന്തെന്നൽ വള കിലുക്കം
എന്നുള്ളിൽ സ്വപ്നങ്ങൾ മായാമൗനം തേടും (പൊന്നാമ്പൽ..)

-------------------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnambalppoo

Additional Info

അനുബന്ധവർത്തമാനം