പെട പെട പെടക്കണ

പെട പെട പെടക്കണ കോയീനേ പോലെ
കുണുങ്ങിക്കൊണ്ടോടണ ബീവി
അന്റെ ബളയിട്ട കൈ കൊണ്ട്
ബിരിയാണി ബെച്ച് തിന്നാനുണ്ടൊരു പൂതി

മയ്യണി കണ്മുന കൊണ്ടു നീ
കൽബിലെഴുതിയൊരായിരം കെസ്സ്
ആ കെസ്സുകൾ മൂളി മൂളിനടക്കുമ്പം
ഇളകണു ഞമ്മക്ക് നൊസ്സ്
മൊഞ്ചിലും മൊഞ്ചുള്ള മോളെ
എന്റെ നെഞ്ചു തകർക്കല്ലേ നാളേ നാളെ നാളേ (പെട...)

തത്തമ്മ ചുണ്ടിൽ നിൻ അരിമുല്ല പോലെ
വെതറണോരായിരം മുത്ത്
ആ മുത്തുകൾ ചൂടി ചൂടിയിരിക്കുമ്പം
വളരണു ഞമ്മളിൽ മത്ത്
പൂവിലും മുന്തിയ പൂവേ
എന്നെ നോവിലിറക്കല്ലേ നാളെ നാളെ നാളെ (പെട..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Peda peda pedakkana

Additional Info