ഒരു പൂവിനിയും

 

ഒരു പൂവിനിയും വിടരും വനിയിൽ
ഇതളിൽ കിനിയും മിഴിനീർ മറയും
ഇലകൾ വിരിയും മരുഭൂമികളിൽ
മഴയിൽ വെയിലിൽ നിറമാർന്നുലയും
നിഴലായൊഴിയും സ്മൃതി വേദനകൾ
മനസ്സിൻ തമസ്സിൽ
പുതുമഴയുടെ വിരൽ മുനയായ്
( ഒരു പൂവിനിയും..)

കിളിമൊഴികളിലിളകും തരു നിരകളിലൂടെ
പുലരൊളിയുടെ മായാനടനം തുടരും
അല ഞൊറികളിലുണരും പ്രിയതരമൊരു ശ്രുതിയിൽ
നദിയൊഴുകുമൊരീണം പകരും നിറവിൽ
പിറകേ പിറകേ കളി വഞ്ചികളാൽ
സുഖസ്മരണകളൊഴുകിടുമിതു വഴിയേ
( ഒരു പൂവിനിയും..)

ഇരുൾ വിതറിയ രാവിൻ മറുകരയിരു മൗനം
ഇനി മറവിയിലിടറും കൺ പീലികളിൽ
മലനിരകളിലകലെ  മണിമുകിലുകളലയും
മഴയുടെ മണമുതിരും  തരിശ്ശിൻ  മടിയിൽ
നിറയെ നിറയെ ഹരിതാങ്കുരമായ്
പുതു നിനവുകൾ കതിരിടുമിനിയിവിടെ
( ഒരു പൂവിനിയും..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru pooviniyum

Additional Info

അനുബന്ധവർത്തമാനം