ഒരു കോടി സ്വപ്നങ്ങളാൽ

 

ഒരു കോടി സ്വപ്നങ്ങളാൽ
തീർത്തൊരഴകിന്റെ മണി മഞ്ചലിൽ (2)
മമവാമ സിംഹാസനം പൂകാൻ
വരുമോ കണിമലരേ നീ  (ഒരു കോടി...)

നിൻ മിഴിയിണകളിലൊഴുകും പ്രേമം
നിൻ തളിർ മേനിയിൽ ഒഴുകും ദാഹം (2)
ഒരു രാഗമായ് ഒരു താളമായ് ഒരു ഗാനമായ്
ഒഴുകിയൊഴുകി ഒന്നാവാൻ  ഇഴുകിയിഴുകി നിന്നാടാൻ
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ (ഒരു കോടി...)

മലർ മഞ്ഞു തൂകുന്ന രാവിൽ
മലരമ്പൻ തഴുകും നിലാവിൽ (2)
ഒരു ദാഹമായ് ഒരു മോഹമായ് ഒരു സ്വപ്നമായ്
ഒഴുകിയൊഴുകി ഒന്നാവാൻ  ഇഴുകിയിഴുകി നിന്നാടാൻ
ഓടി വരൂ പാടി വരൂ കുളിരേ അഴകേ നീ (ഒരു കോടി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Kodi swapnangalaal

Additional Info