ഓമനപ്പൂമുഖം - F

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരുനാളും വാടാത്ത സ്നേഹത്തിൻ പൂവ് 
പുഞ്ചിരി പാലൊളി പൊന്നും വിളക്ക്
പൊന്നാങ്ങളയ്ക്കെന്നും അത് വഴിവിളക്ക്
(ഓമനപ്പൂമുഖം...)

ഗുരുവായൂരപ്പന്റെ മുരളിക വന്നു
കളമൊഴി തൻ ചൊല്ലിലമൃതം പകർന്നു
ശ്രീവടക്കുംനാഥൻ തൻ കാൽച്ചിലമ്പിൻ
താളമീ പാദത്തിൽ ചലനം പകർന്നു
കയ്യോ പൊന്നരളി 
കവിളോ ചെങ്കദളി 
പൂവായ പൂവെല്ലാം ഇവളുടെ മേനിയിൽ..
(ഓമനപ്പൂമുഖം...)

മധുര മീനാക്ഷി തൻ മായാവിലാസം
മലർമിഴി തൻ കണ്ണിൽ അഞ്ജനമെഴുതി
മൂകാംബിക വന്നു നാവിലിരുന്നു
മൂകത പോലുമേ വാചാലമായി
നയനം ഇന്ദ്രനീലം
അധരം പത്മരാഗം
രത്നങ്ങളൊൻപതും ഇവളുടെ മേനിയിൽ
(ഓമനപ്പൂമുഖം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omanapoomukham - F

Additional Info

Year: 
1977

അനുബന്ധവർത്തമാനം