ഇന്നും വിഷുപക്ഷി പാടുമ്പോൾ

ഇന്നും വിഷുപ്പക്ഷി പാടുമ്പോള്‍
കണിക്കൊന്നകള്‍ പൊന്നാട നെയ്യുമ്പോള്‍...
എങ്ങു നീയെന്നോര്‍ത്തു കേഴുകയാണെന്റെ
നെഞ്ചിലെ പാവം വിഷുപ്പക്ഷീ...
ഇന്നും വിഷുപ്പക്ഷി പാടുമ്പോള്‍
കണിക്കൊന്നകള്‍ പൊന്നാട നെയ്യുമ്പോള്‍...
എങ്ങു നീയെന്നോര്‍ത്തു കേഴുകയാണെന്റെ
നെഞ്ചിലെ പാവം വിഷുപ്പക്ഷീ... പാവം പാവം വിഷുപ്പക്ഷി

കണിവെയ്ക്കാനിത്തിരി പൂവ് ചോദിച്ചെന്റെ
അരികില്‍ നീ വന്നു നിന്നൂ...(2)
മുൻവരി പല്ലില്ലാ ചന്തമെഴും നിന്റെ പുഞ്ചിരി എങ്ങനെ ഞാന്‍ മറക്കും...
പുഞ്ചിരീ എങ്ങനെ ഞാന്‍ മറക്കും...

ഇന്നും വിഷുപ്പക്ഷി പാടുമ്പോള്‍
കണിക്കൊന്നകള്‍ പൊന്നാട നെയ്യുമ്പോള്‍...

കുറിയൊരു മഞ്ഞപ്പാവാടയോലും
പൊന്നൂം കുടമേ നീയൊന്നു ചൊല്ലൂ...(2)
കൊന്നപ്പൂവല്ലയോ നിന്‍ മേനി...
മറ്റൊരു കൊന്നപ്പൂ വേണോ കണിയൊരുക്കാന്‍...
കൊന്നപ്പൂ വേണോ കണിയൊരുക്കാന്‍

ഇന്നും വിഷുപ്പക്ഷി പാടുമ്പോള്‍
കണിക്കൊന്നകള്‍ പൊന്നാട നെയ്യുമ്പോള്‍...

പലകുറി വീണ്ടുമെന്‍ ഓര്‍മ്മതന്‍
ജാലകപ്പടിയില്‍ രാക്കിളി പാടീ...(2)
വന്നില്ലൊരുകുല പൂവു ചോദിച്ചു നീ
പിന്നൊരു നാളും... നീ എങ്ങു പോയി
പിന്നൊരു നാളും... നീ എങ്ങു പോയീ..

ഇന്നും വിഷുപ്പക്ഷി പാടുമ്പോള്‍
കണിക്കൊന്നകള്‍ പൊന്നാട നെയ്യുമ്പോള്‍...
എങ്ങു നീയെന്നോര്‍ത്തു കേഴുകയാണെന്റെ
നെഞ്ചിലെ പാവം വിഷുപ്പക്ഷീ... പാവം പാവം വിഷുപ്പക്ഷി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innum Vishupakshi paadumbol

Additional Info

അനുബന്ധവർത്തമാനം