ദേവീ അംബികേ

ദേവീ അംബികേ

മഹദ് ദർശനം തരൂ ജഗദംബേ എന്നും

ആറ്റുകാൽ വാഴുമമ്മേ ശ്രീ ദേവീ

അംബികേ (ദേവീ...)

 

സത്യസ്വരൂപിണീ ചൈതന്യകാരിണീ

നിത്യ നിരാമയേ കൈ തൊഴുന്നേൻ

സംസാര സാഗര തീരത്തുഴലാതെ

ഞങ്ങളെ കാത്തു കൊള്ളേണമേ (2)  (ദേവീ...)

 

ആയിരം കലത്തിൽ പൊങ്കാല

പതിനായിരം മനസ്സിൽ തുടിക്കുന്നു നീ

സന്താപനാശിനീ ആനന്ദകാരിണീ

സർവൈശ്വര്യങ്ങളും നൽകുക നീ (2) (ദേവീ...)

ദേവീ ശ്രീദേവീ അമ്മേ പൊന്നമ്മേ (2)

അമ്മേ അമ്മേ അമ്മേ

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devee ambike

Additional Info