ചെത്ത് പാട്ട്

ആ ... ആ ... ആ ...
ആ ... ആ ... ആ ...

അമ്മാന ചെമ്മാനക്കൊമ്പത്തെ
അമ്പിളി പൊൻകുടമേ
തട്ടിയുടച്ച് ചുരത്തുമ്പം
നാടാകെ പാലാണേ ...

അന്തിക്ക് തൊണ്ട വരളണാ
റൊക്കത്തി വന്നീടണേ
റാക്കിട്ട് നാക്ക് പുളിക്കുമ്പം
മീനിട്ട ചാറാണേ ...

ദാണ്ടെ നിന്റകത്ത് 
തകതാരേ
നീയുറങ്ങണെടാ
തകതാരേ
കൂകി തട്ടിവിളി
തകതാരേ
കള്ളു കൊട്ടിവിളീ
തകതാരേ

ആ ... ആ ... 

ഉടലോടെ മിനുങ്ങണം
ഉച്ചിയിൽ വണ്ട് പറക്കണം
ഉള്ളുയിർ വീണ്ടും പിറക്കണം
ഉച്ചത്തിൽ പാട്ടും മുഴക്കണം

ആധീം വ്യാധീം കീഴ്പോട്ട്
കൂടെ ചോരേം നീരും മേപ്പോട്ട്
എടാ കൊഞ്ചെട്രാ കുട്ടായീ
ഞണ്ടെട്രാ മത്തായീ
നക്കി കലം വടിക്കാം
മിണ്ട്യവരോ കൂട്ടക്കാർ
എന്തോരം സന്തോഷം 
തീരാത്ത വർത്താനം

ദുഃഖത്തില് ചങ്കെരിക്കല്ലെടാ
മൊത്തത്തില് വാട്ടമെന്തിനെടാ
സ്വർഗത്തിന്റെ വാതിലപ്പുറമാ

തള്ളിത്തൊറക്ക് തുള്ളിച്ചൊഴിയ്ക്ക്
പള്ള നെറയ്ക്ക്
പള്ളിപ്പെരുന്നാളു തോൽക്കും
ഓളമല്ലേ വാ ....

അമ്മാന ചെമ്മാനക്കൊമ്പത്തെ
അമ്പിളി പൊൻകുടമേ
തട്ടിയുടച്ച് ചുരത്തുമ്പം
നാടാകെ പാലാണേ ...

അന്തിക്ക് തൊണ്ട വരളണാ
റൊക്കത്തി വന്നീടണേ
റാക്കിട്ട് നാക്ക് പുളിക്കുമ്പം
മീനിട്ട ചാറ്

നിന്റകത്ത് 
തകതാരേ
നീയുറങ്ങണെടാ
തകതാരേ
കൂകി തട്ടിവിളി
തകതാരേ
കള്ളു കൊട്ടിവിളീ
തകതാരേ

ആ ... ആ ... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheth Song