ആശേ ആരേ ചാരേ

ആശേ ആരേ ചാരേ
പോട്ടേ നിരാശ ദൂരെ
മറക്കൂ എല്ലാം മറക്കൂ
ചിരിക്കൂ നീ ചിരിക്കൂ
(ആശേ ആരേ...)

ഇരുളിന്‍ നിഴലില്‍ മറയാതെ
പുലരിക്കണിയായ് നീ വാവാ
മുള്ളില്‍ നുള്ളാല്‍ നോവാതെ
പനിനീര്‍ പൂവായ് നീ വാവാ
(ആശേ ആരേ...)

കാക്കപ്പുള്ളികളില്ലാതെ
വാര്‍മതിയായ് നീ വാവാ
ചേറും ചെളിയും പുരളാതെ
ചെന്താമരയായ് നീ വാ വാ
(ആശേ ആരേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aashe Aare Chaare

Additional Info