ആയിരവല്ലി തൻ തിരുനടയിൽ

ആയിരവല്ലി തൻ തിരു‍നടയിൽ
ആയിരം ദീപങ്ങൾ മിഴിതുറന്നു...
മഞ്ഞിൽകുളിച്ചീറൻ മുടിയുമഴിച്ചിട്ടു
മഞ്ജുള പൗർണമി തൊഴുതു നിന്നു..
വിണ്ണിൽ തൊഴുതു നിന്നൂ....

ധനുമാസ പുണർതനിലാവിലെ കുളിരിന്റെ
ധവളമാം തൂവൽ കുടിലുകളിൽ..
തളിരിലകാട്ടിലെ സരസീതഹകിളികൾ
തങ്ങളിൽ പിണയുമീ രാത്രിയിൽ
മദംകൊണ്ടു നിൽക്കുന്ന നിന്റെ നാണത്തിൽ എൻ
മദനശരനഖങ്ങൾ പൊതിയട്ടേ...
ഞാൻ പൊതിയട്ടേ...

പുളകമംഗലയാം അരുവിക്കുടുക്കുവാൻ
പുടവയുമായെത്തും പൂനിലാ‍വിൻ
വൈഢൂര്യ കൈകൾ ഈ പൊൻപാലരുവിയെ
വാരിപ്പുണർന്നുമ്മവെയ്ക്കുമ്പോൾ
വശംവദയായ് നിൽക്കും നിന്റെ പൂമെയ്യിൽ എൻ
അഭിനിവേശം ഞാൻ പകരട്ടേ...
ഞാൻ പകരട്ടേ...

(ആയിരവല്ലി തൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aayiravallithan thirunadayil

Additional Info

അനുബന്ധവർത്തമാനം