പുതുമഴയായ് പൊഴിയാം

പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം
തടവിലേ കിളികൾ തൻ കനവിലേ മോഹമാം
പുഴയിലെ ഓളങ്ങൾ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (2)
(പുതുമഴയായ്)

കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു
ഓടക്കാട്ടിൽ മേഘത്തൂവൽ വീണു
ആരംഭത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2)
(പുതുമഴയായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Puthumazhayay Pozhiyam

Additional Info

Year: 
1989

അനുബന്ധവർത്തമാനം